ഇറാഖി എയർവേസ് വിമാനം കുവൈറ്റിൽ എമർജൻസി ലാൻഡിംഗ് നടത്തി

Posted on: August 1, 2016

Iraqi-Airways-plane@-Kuwaitകുവൈറ്റ് : ഇരട്ട എൻജിനുകളിലൊന്ന് പ്രവർത്തനരഹിതമായതിനെ തുടർന്ന് ഇറാഖി എയർവേസ് വിമാനം അടിയന്തരമായി കുവൈറ്റിൽ ലാൻഡ് ചെയ്തു. ബാഗ്ദാദിൽ നിന്നും ന്യൂഡൽഹിയിലേക്ക് പുറപ്പെട്ട ഇറാഖി എയർവേസിന്റെ ബോയിംഗ് 767 വിമാനം ഇന്നലെ വൈകുന്നേരമാണ് കുവൈറ്റ് ഇന്റർനാഷണൽ എയർപോർട്ടിൽ എമർജൻസി ലാൻഡിംഗിന് അനുമതി തേടിയത്.

പൈലറ്റിന്റെ സമയോചിതമായ ഇടപെടൽ മൂലം വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തു. വിമാനത്തിലുണ്ടായിരുന്ന 230 യാത്രക്കാരും സുരക്ഷിതരാണെന്ന് കുവൈറ്റ് എയർപോർട്ട് വക്താവ് അറിയിച്ചു. ഇവരെ പിന്നീട് ഇറാഖി എയർവേസിന്റെ എയർബസ് എ-321 വിമാനത്തിൽ ഇന്ത്യയിലേക്ക് അയച്ചു.