സെൻഹീസർ ഹെഡ്‌സെറ്റുകൾ വിപണിയിൽ

Posted on: November 22, 2014

Sennheiser-audio-Big

ജർമ്മൻ ഓഡിയോ കമ്പനിയായ സെൻഹീസർ ഇലക്ട്രോണിക്‌സിന്റെ ഉത്പന്നങ്ങൾ ഇന്ത്യൻ വിപണിയിൽ. രാജ്യത്തെ 2500 ടച്ച് പോയിന്റുകളിൽ ഇവ ലഭ്യമാകും. നൂതന സാങ്കേതിക വിദ്യയും കൃത്യതയാർന്ന ശബ്ദ വിസ്മയവുമാണ് സെൻഹീസർ ഹെഡ്‌ഫോണുകളുടെ പ്രത്യേകത. മികച്ച ഉപഭോക്തൃ സേവനവും കമ്പനി ഉറപ്പു നൽകുന്നു.

രാജ്യത്തെ ടച്ച് പോയിന്റുകളിലൂടെ ഉപഭോക്താക്കൾക്ക് ഇനി സെൻഹീസർ പ്രീമിയം ശബ്ദ വിസ്മയം ആസ്വദിക്കാമെന്ന് സെൻഹീസർ ഇലക്ട്രോണിക്‌സ് ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് (ഉപഭോക്തൃ വിഭാഗം) വൈസ് പ്രസിഡന്റ് കപിൽ ഗുലാത്തി അഭിപ്രായപ്പെട്ടു. 990 രൂപ മുതൽ സെൻഹീസർ ശബ്ദ വിസ്മയം ആസ്വദിക്കാം. നോയിസ് ഐസോലേഷൻ ഹെഡ് സെറ്റുകൾ 990 രൂപയ്ക്ക് ടച്ച് പോയിന്റുകളിൽ ലഭിക്കും. മടക്കി വയ്ക്കാവുന്ന ബാസ് ഡ്രിവൻ ഹെഡ് ഫോണുകൾക്ക് 1490 രൂപയും യൂണിവേഴ്‌സൽ സ്മാർട്ട് ഫോൺ ഹെഡ് സെറ്റുകൾക്ക് 1990 രൂപയുമാണ് വില.