മൊമന്റം ഹെഡ്‌ഫോണുകൾ യുഎഇ വിപണിയിൽ

Posted on: April 7, 2015

Sennheiser-MOMENTUM-big

ദുബായ് : സെൻഹീസർ രണ്ടാം തലമുറ മൊമന്റം ഹെഡ്‌ഫോണുകൾ യുഎഇ വിപണിയിൽ അവതരിപ്പിച്ചു. മൊമന്റം വയർലെസ്, മൊമന്റം ഓൺ ഇയർ വയർലെസ് എന്നീ പ്രീമിയം മോഡലുകളും പുതിയ ശ്രേണിയിലുണ്ട്.

മൊമന്റം ഹെഡ്‌ഫോണുകൾ ആധുനിക സാങ്കേതിക വിദ്യയും ഉന്നത ശബ്ദനിലവാരവും നൽകുന്നവയാണെന്ന് സെൻഹീസർ കൺസ്യൂമർ ഇലക്ട്രോണിക്‌സ് പ്രോഡക്ട് മാനേജർ ചാൾസ് ചാ പറഞ്ഞു. മൊമന്റം വയർലെസ് ഐഒഎസ്, ആൻഡ്രോയ്ഡ്, വിൻഡോസ് സ്മാർട്ട് ഡിവൈസുകൾക്ക് അനുയോജ്യമാണ്. കോളുകൾ അറ്റൻഡ് ചെയ്യാനും സംഗീതം ആസ്വദിക്കാനും സാധിക്കും.