സെൻഹീസർ ഷോപ്പ് ഇൻ ഷോപ്പ് തുറന്നു

Posted on: April 29, 2015

Sennheiser-shop-in-shop-Big

ദുബായ് : ഹെഡ്‌സെറ്റ് ബ്രാൻഡായ സെൻഹീസർ ജംബോ ഇലക്ട്രോണിക്‌സുമായി ചേർന്ന് ദുബായ് എമിറേറ്റ്‌സ് മാളിൽ ഷോപ്പ് ഇൻ ഷോപ്പ് തുറന്നു. 70 വർഷത്തെ പാരമ്പര്യമുള്ള സെൻഹീസറിന്റെ ആദ്യ റീട്ടെയൽ സംരംഭമാണ് ഷോപ്പ് ഇൻ ഷോപ്പ്. സെൻഹീസർ ഉത്പന്നങ്ങളുടെ പൂർണമായ ശ്രേണി ഇവിടെ ലഭ്യമാണ്.

Sennheiser-Paul-Whiting-big

ഷോപ്പ് ഇൻ ഷോപ്പ് സെൻഹീസറിന്റെ വളർച്ചയിലെ നിർണായക ചുവടുവയ്പ്പാണെന്ന് പ്രസിഡന്റ് പോൾ വിറ്റിംഗ് പറഞ്ഞു. ഗൾഫിലുടനീളം ഷോപ്പ് ഇൻ ഷോപ്പ് സംരംഭങ്ങൾക്ക് പദ്ധതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.