സെൻഹീസറിന് പുതിയ ഹോം ഓഡിയോ ശ്രേണി

Posted on: February 27, 2015

Sennheisers-RS-165-big

ദുബൈ : സെൻഹീസർ പുതിയ ഡിജിറ്റൽ വയർലെസ് ഹോം ഓഡിയോ ശ്രേണി അവതരിപ്പിച്ചു. മറ്റു തടസങ്ങളൊന്നുമില്ലാതെ മികച്ച ശ്രവണസുഖം ഉറപ്പാക്കുന്ന നാല് മോഡലുകളാണ് (ആർഎസ് 165, ആർഎസ് 175, ആർഎസ് 185, ആർഎസ് 195 ) ആർഎസ് ശ്രേണിയിലുള്ളത്. സിനിമയും സംഗീതവും അതിന്റെ യഥാർത്ഥ ശബ്ദത്തിൽ ആസ്വാദിക്കാൻ കഴിയുന്ന സാങ്കേതിക മികവ് ആർഎസ് ശ്രേണിക്കുണ്ടെന്ന് പ്രോഡക്ട് മാനേജർ ഒലിവർ ബെർഗ് പറഞ്ഞു.

2.4 ജിഎച്ച്ഇസഡ് ബാൻഡിൽ 30 മീറ്റർ അകലെ നിന്നു ആർ എസ് 165 മോഡലിൽ സംന്തുലിതമായ ശബ്ദാസ്വാദനം സാധ്യമാണ്. ആർഎസ് 175, ആർഎസ് 185, ആർഎസ് 195 മോഡലുകളിൽ 100 മീറ്റർ അകലെ നിന്നു ശബ്ദ സംപ്രേക്ഷണം സാധ്യമാകും. ഡിജിറ്റൽ വയർലെസ് ഹെഡ്‌ഫോൺ വിപണിയിൽ സെൻഹീസറിനുള്ള മികവ് ഹോം ഓഡിയോ രംഗത്തേക്ക് കൂടി വ്യാപിപ്പിക്കുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.