ഹിറ്റ് റെഫ്രഷ് വേളകളെക്കുറിച്ച് സത്യ നാദെല്ലയും അനിൽ കുംബ്ലേയും ചർച്ച നടത്തി

Posted on: November 7, 2017

കൊച്ചി : മൈക്രോസോഫ്റ്റ് സിഇഒ സത്യാ നാദെല്ലയുടെ പുസ്തകമായ ഹിറ്റ് റെഫ്രഷിനെക്കുറിച്ചുള്ള വിവരങ്ങൾ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം അനിൽ കുംബ്ലേയുമായി ചേർന്ന് ജനങ്ങളോടു പങ്കു വെച്ചു. മൈക്രോസോഫ്റ്റും ഹാർപർ കോളിൻസ് ഇന്ത്യയും ചേർന്നു സംഘടിപ്പിച്ച ചടങ്ങിലായിരുന്നു ആശയവിനിമയം. ഇരുവരുടെയും ജീവിതത്തിൽ മാറ്റങ്ങൾ വരുത്തിയ ഹിറ്റ് റെഫ്രഷ് വേളകളുമായിരുന്നു ചടങ്ങിലെ മുഖ്യ ആകർഷണം.

സാങ്കേതികവിദ്യകൾ ക്രിക്കറ്റിൽ എന്തെല്ലാം ക്രിയാത്മക സ്വാധീനങ്ങളാവും ചെലുത്തുക എന്നതിനെക്കുറിച്ച് സത്യയും അനിൽ കുംബ്ലേയും ചർച്ച നടത്തി. കളിക്കാരുടേയും കാഴ്ചക്കാരുടേയും കാഴ്ചപ്പാടിൽ സാങ്കേതികവിദ്യ ക്രിക്കറ്റിനെ എങ്ങിനെയെല്ലാമായിരിക്കും പുനർ നിർവചിക്കുക എന്നും ഇരുവരും ചർച്ച ചെയ്തു.

 

ഹിറ്റ് റെഫ്രഷ് വേളകൾ തങ്ങളുടെ ജീവിതത്തിൽ സൃഷ്ടിച്ച മാറ്റങ്ങളെക്കുറിച്ച് ചംബക് ഡിസൈൻ സ്ഥാപകനും സിഇഒ യുമായ വിവേക് പ്രഭാകർ, ഗോക്വിൽ സ്ഥാപകനും സിഇഒയുമായ വിശാൽ ഗോണ്ടൽ, കോഷ്‌കരോ ഡോട്ട് കോം, പൗറിങ് പോണ്ട്സ് എന്നിവയുടെ സഹ സ്ഥാപകനായ സ്വാതി ഭാർഗവ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.

സെപ്റ്റംബർ 26 ന് പുറത്തിറക്കിയ ഹിറ്റ് റെഫ്രഷ് ഇപ്പോൾ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ലഭ്യമാണ്. വില്പനയിൽ നിന്നുള്ള വരുമാനം മൈക്രോ സോഫ്റ്റ് ഫിലാന്ത്രോപ്പീസിനു സംഭാവന ചെയ്യും.