വിശാഖപട്ടണത്ത് മൈക്രോസോഫ്റ്റ് സെന്റർ ഓഫ് എക്‌സലൻസ്

Posted on: December 28, 2015

Microsoft-Big-a

ഹൈദരാബാദ് : മൈക്രോസോഫ്റ്റ് വിശാഖപട്ടണത്ത് സെന്റർ ഓഫ് എക്‌സലൻസ് സ്ഥാപിക്കും. മൈക്രോസോഫ്റ്റ് സിഇഒ സത്യനാദെല്ലയും ആന്ധ്രപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായുള്ള തമ്മിൽ നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമാണ് ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്. പൗരൻമാർക്കുള്ള സർക്കാർ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് ക്ലൗഡ് ഡാറ്റ പ്രയോജനപ്പെടുത്തുന്നതിനും മൈക്രോസോഫ്റ്റുമായി ധാരണയായി.

വിദ്യാഭ്യാസം, കൃഷി, ഇ-സിറ്റിസൺ സർവീസ് തുടങ്ങിയ മേഖലകളിലും മൈക്രോസോഫ്റ്റിന്റെ സാങ്കേതികജ്ഞാനം പ്രയോജനപ്പെടുത്താൻ ആന്ധ്രപ്രദേശ് ഗവൺമെന്റ് ധാരണാപത്രം ഒപ്പുവച്ചു. ധാരണപ്രകാരം ബന്ധപ്പെട്ട ഗവൺമെന്റ് ജീവനക്കാർക്ക് മൈക്രോസോഫ്റ്റ് പരിശീലനം നൽകും. ക്ലൗഡ്, മൊബിലിറ്റി തുടങ്ങി അനുയോജ്യമായ മൈക്രോസോഫ്റ്റ് ടെക്‌നോളജിയും കൈമാറും.