കോൾഗേറ്റ് ദന്താരോഗ്യ മാസാചരണം ആറു ദശലക്ഷം പേർ പങ്കാളികളായി

Posted on: February 23, 2017

കൊച്ചി : കോൾഗേറ്റും ഇന്ത്യൻ ഡെന്റൽ അസോസിയേഷനും (ഐഡിഎ) സംയുക്തമായി സംഘടിപ്പിച്ച ദന്താരോഗ്യ മാസാചരണത്തിന് മികച്ച പ്രതികരണം. കീപ്പ് ഇന്ത്യ സ്‌മൈലിംഗ് എന്നതായിരുന്നു ദന്താരോഗ്യ മാസാചരണത്തിന്റെ 13 ാം പതിപ്പിന്റെ പ്രധാന വിഷയം. 1100 ലേറെ നഗരങ്ങളിലായി 34000 ഐഡിഎ ദന്തരോഗ വിദഗ്ദ്ധർ ആറു ദശലക്ഷം പേരെയാണ് സൗജന്യ ദന്തപരിശോധനയ്ക്ക് വിധേയരാക്കിയത്.

സ്‌കൂൾ വിദ്യാർത്ഥികൾക്ക് ദന്ത വിജ്ഞാനം ലഭ്യമാക്കുക, ദന്തപരിപാലനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവൽക്കരിക്കുക, ആരോഗ്യകരമായ ദന്തശീലങ്ങൾ പഠിപ്പിക്കുക എന്നീ പരിപാടികൾ ദന്താരോഗ്യ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്നു.

സ്‌കൂളുകൾ, മാളുകൾ, ആർമി കാന്റീനുകൾ, റസിഡൻസ് അസോസിയേഷനുകൾ എന്നിവ കേന്ദ്രീകരിച്ചായിരുന്നു സൗജന്യ ദന്തപരിശോധന ക്യാമ്പുകൾ. 158 സ്‌കൂളുകളിൽ നിന്നുള്ള 97430 സ്‌കൂൾ കുട്ടികൾ ക്യാമ്പിൽ പങ്കെടുത്തു. 206873 പേരാണ് മൊബൈൽ ക്യാമ്പുകളിൽ പരിശോധനയ്ക്ക് വിധേയരായത്.

ഇന്ത്യൻ ജനതയുടെ ദന്ത പരിചരണ ശീലങ്ങൾ മെച്ചപ്പെടുത്തുന്നതിൽ കോൾഗേറ്റിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് സൗജന്യ ദന്തപരിശോധന ക്യാമ്പുകളെന്ന് കോൾഗേറ്റ് – പാമോലീവ് (ഇന്ത്യ) ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ഐസം ബചലാനി പറഞ്ഞു. കഴിഞ്ഞ 13 വർഷമായി ഇന്ത്യൻ ഡെന്റൽ അസോസിയേഷനുമായി (ഒഎച്ച്എം) സഹകരിച്ച് നടത്തിവരുന്ന സുപ്രധാന പരിപാടികളിൽ ഒന്നാണ് ഓറൽ ഹെൽത്ത് മന്ത് (ഒഎച്ച്എം).

എല്ലാ പ്രായത്തിലുമുള്ള ആളുകളിലും ദന്ത പരിചരണത്തിനുള്ള അവബോധം വർദ്ധിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ കഴിഞ്ഞ 13 വർഷമായി ഓരോ വർഷവും രണ്ട് മാസം നീളുന്ന ഓറൽ ഹെൽത്ത് മന്ത് പ്രോഗ്രാം ഐഡിഎ-യും കോൾഗേറ്റും ചേർന്ന് നടത്തിവരുന്നതായി ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ.അശോക് ധോബ്ലെ പറഞ്ഞു.