മൂഡ്‌സ് സെൽഫി മത്സരവുമായി എച്ച്എൽഎൽ

Posted on: February 17, 2017

തിരുവനന്തപുരം : ഇന്ത്യയിലെ പ്രമുഖ കോണ്ടം ബ്രാൻഡായ മൂഡ്‌സ് പ്രണയദിനത്തോടനുബന്ധിച്ച് ദമ്പതികൾക്കായി രണ്ടു മാസം നീളുന്ന ഓൺലൈൻ സെൽഫി മത്സരം നടത്തുന്നു. മധുവിധു ലക്ഷ്യസ്ഥാനമായകേരളത്തിലെ കായലുകളുമായി ബന്ധപ്പെടുത്തി മൂഡ്‌സ് ഓൺ വേവ്‌സ് ബാക്ക്‌വാട്ടേഴ്‌സ് കൺടെസ്റ്റ് എന്ന പേരിലാണ് മത്സരം നടത്തുന്നത്.

ഫെബ്രുവരി 14-ന് ആരംഭിച്ച മത്സരം എച്ച്എൽഎല്ലിന്റെ തിരുവനന്തപുരം കോർപറേറ്റ് ഓഫിസിൽ നടന്ന ചടങ്ങിൽ എച്ച്എൽഎൽ സിഎംഡി ആർ.പി ഖണ്‌ഡേൽവാൽ ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ മുന്നിലെത്തുന്ന പത്ത് ദമ്പതികൾക്ക് സൗജന്യമായി കേരളത്തിലെ ഹൗസ്‌ബോട്ടുകളിൽ രണ്ടു പകലും ഒരു രാത്രിയും ചെലവഴിക്കാം. ഈ ഹൗസ്‌ബോട്ടുകൾ മൂഡ്‌സ് ഓൺ വേവ്‌സ് എന്ന പേരിൽ ബ്രാൻഡ് ചെയ്യും. വിജയികൾക്ക് വന്നുപോകുന്നതിന് സൗജന്യ വിമാനയാത്രാ ടിക്കറ്റും നൽകും.

www.moodsplanet.com എന്ന വെബ്‌സൈറ്റിലെ #MoodsOnWaves ലിങ്കിൽ ലഭിക്കുന്ന പേജിലാണ് സെൽഫികൾ പോസ്റ്റ് ചെയ്യേണ്ടത് എന്ന് എച്ച്എൽഎൽ വൈസ് പ്രസിഡന്റ് (മാർക്കറ്റിംഗ്) ടി. രാജശേഖരൻ പറഞ്ഞു. ഇതോടൊപ്പം മത്സരാർഥികൾ തങ്ങളുടെ വിവരങ്ങളും അതിൽ ആവശ്യപ്പെടുന്ന പ്രകാരം ചേർക്കണം. സെൽഫി പോസ്റ്റ് ചെയ്യേണ്ട അവസാന തീയതി ഏപ്രിൽ 14 ആണ്. വിജയികളെ മേയ് ഒന്നിന് പ്രഖ്യാപിക്കും. മൂന്നു മാസത്തിനകം വിജയികൾ സമ്മാനങ്ങൾ കൈപ്പറ്റണം എന്നും അദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ എച്ച്എൽഎൽ മാർക്കറ്റിംഗ് ഡയറക്ടർ ബാബു തോമസ്, ടെക്‌നിക്കൽ ആൻഡ് ഓപ്പറേഷൻസ് ഡയറക്ടർ ഇ.എ. സുബ്രഹ്മണ്യൻ തുടങ്ങിയവരും പങ്കെടുത്തു.