ഉഷയ്ക്ക് ഊർജ സംരക്ഷണ അവാർഡ്

Posted on: December 19, 2016

കൊച്ചി : ഉഷാ ഇന്റർനാഷണലിന് മൂന്നാം തവണയും കേന്ദ്ര സർക്കാറിന്റെ ഊർജ സംരക്ഷണ പുരസ്‌കാരം ലഭിച്ചു. ഉഷയുടെ ബിഇഇ 5 സ്റ്റാർ റേറ്റിങ്ങുള്ള ഫാനുകളാണ് അവാർഡ് കരസ്ഥമാക്കിയത്. ഉഷ ശ്രേണിയിൽ വൈദ്യുതി കുറച്ചുമാത്രം ആവശ്യമായ 11 മോഡൽ ഫാനുകളുണ്ടെന്ന് ഉഷാ ഇന്റർനാഷണൽ പ്രസിഡന്റ് (ഫാൻസ്) രോഹിത് മാഥൂർ പറഞ്ഞു.

ഈ ഫാനുകളുടെ ഏറ്റവും കുറഞ്ഞ വില 1900 രൂപയാണ്. 5 സ്റ്റാർ റേറ്റിംഗുള്ളതും 43 വാട്‌സ് മോട്ടോറോടുകൂടിയതുമായ ഉഷയുടെ ടെക്‌നിക്‌സ് ശ്രേണിയിൽപെട്ട ഫാനുകൾ ഏറ്റവും കുറച്ചു മാത്രം വൈദ്യുതി ഉപയോഗിക്കുന്ന ഫാനുകളുടെ ഗണത്തിൽ പെടുന്നു. വെട്രാ പ്ലസ്, എക്‌സോ, എർഗോ, സ്‌ട്രൈക്കർ എന്നിവയാണ് ഉഷയുടെ ഇതര ഫൈവ് സ്റ്റാർ ശ്രേണി.

ഊർജ മന്ത്രാലയത്തിനു കീഴിലുള്ള സ്റ്റാറ്റിയൂട്ടറി ഏജൻസിയായ ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി (ബിഇള) യുടെ കണക്ക് പ്രകാരം കഴിഞ്ഞ രണ്ട് വർഷത്തിനകം 2.09 കോടി കെഡബ്ല്യൂഎച്ച് യൂണിറ്റ് വൈദ്യുതി ഉഷാ ഇന്റർനാഷണൽ ലാഭിച്ചിട്ടുണ്ട്. വൈദ്യുതി ഉപഭോഗം കുറഞ്ഞ ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നതിലൂടെയാണ് ഇത് സാധ്യമായത്.