ഉഷ സിലായ് സ്‌കൂള്‍ മിഷേല്‍ യംഗ് സ്മാരക പ്രഭാഷണം നടത്തി

Posted on: April 22, 2019

ന്യൂഡല്‍ഹി : ഉഷാ ഇന്റര്‍നാഷണലിന്റെ ഭാഗമായ ഉഷ സിലായ് സ്‌കൂളും സ്‌കൂള്‍ ഫോര്‍ സോഷ്യല്‍ എന്റര്‍പ്രൈസസ് ഇന്ത്യ (എസ്എസ്ഇ, ഇന്ത്യ)യും ചേര്‍് ന്യുഡല്‍ഹിയില്‍ മിഷേല്‍ യംഗ് സ്മാരക പ്രഭാഷണം നടത്തി. 1997 ല്‍ ലണ്ടന്‍ കേന്ദ്രമായി എസ്എസ്ഇ സ്ഥാപിച്ച മിഷേല്‍ യംഗ് ഇംഗ്ലണ്ടിലെ പ്രമുഖനായ സാമൂഹ്യ ശാസ്ത്രജ്ഞനും രാഷ്ടീയ നേതാവും സാമൂഹ്യ പ്രവര്‍ത്തകനുമായിരുന്നു.

എസ്എസ്ഇയുടെ ഇരുപതാമത് ആഗോള വാര്‍ഷികവും എസ്എസ്ഇ ഇന്ത്യയുടെ മൂന്നാം വാര്‍ഷികവും പ്രമാണിച്ച് സംഘടിപ്പിച്ച പരിപാടിയില്‍ ബ്രിട്ടീഷ് പ്രഭുസഭയിലേ ലേബര്‍ അംഗമായ ബാറോനസ് ഡൊറോത്തിയ മുഖ്യ പ്രഭാഷണം നടത്തി. തുടര്‍ന്ന് സാമൂഹ്യ സ്ഥാപനങ്ങള്‍ കെട്ടിപ്പടുക്കുന്നതില്‍ സ്വകാര്യ മേഖലയുടെ പങ്ക് എന്ന വിഷത്തെക്കുറിച്ച് സംഘടിപ്പിച്ച ചര്‍ച്ചാ സമ്മേളനത്തില്‍ ബാറോനസ് ഡൊറോത്തിയയ്ക്ക് പുറമെ ഡോ. പ്രിയ സോമയ്യ, ജ്യോത്‌സ്‌ന സിറ്റ്‌ലിങ്, ഷര്‍മിള കാര്‍വെ, ഹരിവന്‍ഷ് ചതുര്‍വേദി എന്നിവര്‍ സംബന്ധിച്ചു.

ഇതോടനുബന്ധിച്ച് ഉഷ സിലായ് സ്‌കൂളില്‍ നിന്നുള്ള അഞ്ച് വനിതാ സംരംഭകരെയും എസ്എസ്ഇയില്‍ നി് പഠനം പൂര്‍ത്തിയാക്കിയ സന്നദ്ധ പ്രവര്‍ത്തകരേയും അഭിനന്ദിക്കുന്ന ചടങ്ങും നടത്തപ്പെട്ടു.

വനിതാ ശാക്തീകരണത്തിനായി സ്ഥാപിതമായ ഉഷാ സിലായ് സ്‌കൂളുകളുടെ എണ്ണം ഇപ്പോള്‍ 20,350 ആണെന്ന് ഉഷാ സോഷ്യല്‍ സര്‍വീസസ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. പ്രിയ സോമയ്യ പറഞ്ഞു. വിവിധ സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തിക്കു സിലായ് സ്‌കൂളുകളില്‍ നിന്ന് ഇതുവരെയായി 4,05,000 സ്ത്രീകള്‍ തയ്യല്‍ പരിശീലനം പൂര്‍ത്തിയാക്കി. നിലവില്‍ 25,000 പേര്‍ക്ക് പരിശീലനം നേടിവരുന്നു.