ഗ്രന്റ്‌ഫോസ് ക്ഷീര മേഖലയ്ക്കുള്ള ഉത്പന്നങ്ങൾ പുറത്തിറക്കി

Posted on: July 10, 2016

Grundfos-Logo-Big

കൊച്ചി : ക്ഷീരോത്പന്ന വ്യവസായങ്ങളുടെ പ്രവർത്തനം കാര്യക്ഷമവും ലാഭകരവുമാക്കുന്നതിനുള്ള മിക്‌സിംഗ്, പമ്പിംഗ് ഉത്പന്നങ്ങൾ ഗ്രന്റ്‌ഫോസ് ഇന്ത്യ പുറത്തിറക്കി. പാൽ, തൈര് എന്നിവ ലക്ഷ്യസ്ഥാനത്തെത്തിക്കുന്നതിനും അഴുക്കുജലം ഒഴുക്കികളയുന്നതിനുമുള്ള പമ്പുകൾ ഗ്രന്റ്‌ഫോസ് വിപണിയിലെത്തിച്ചു. കൂടാതെ ഊറൽ തടയുന്നതിനും സംവിധാനമുണ്ട്.

മദർ ഡയറി, തമിഴ്‌നാട് മിൽക് ഫെഡറേഷൻ കോ ഓപ്പറേറ്റീവ്, കർണാടക മിൽക് മാർക്കറ്റിംഗ് ഫെഡറേഷൻ, അുമുൽ ഡയറി എന്നിവ ഗ്രന്റ്‌ഫോസിന്റെ ഉത്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് ഗ്രാന്റ്‌ഫോസ് വൈസ് പ്രസിഡന്റ് (സെയിൽസ്) ശങ്കർ രാജാറാം പറഞ്ഞു.