സ്പാരോ അവാർഡുകൾ പ്രഖ്യാപിച്ചു

Posted on: March 21, 2015

NFS-Sparrow-Awards-big

മുംബൈ : വിപ്രോയും നേച്ചർഫോർഎവർ സൊസൈറ്റിയും ചേർന്നു നൽകുന്ന 2015 ലെ സ്പാരോ അവാർഡുകൾ പ്രഖ്യാപിച്ചു. ഇക്കോ ടൂറിസം പ്രമോട്ടറായ ആരിഫ് സിദ്ധീഖി (അരുണാചൽപ്രദേശ്), ബൃഹത് ബാംഗളൂർ മഹാനഗരപാലിക ഫോറസ്റ്റ് സെൽ വോളണ്ടിയേഴ്‌സ് (കർണാടക), റുഷികുല്യ സീ ടർട്ടൈൽ പ്രൊട്ടക്ഷൻ കമ്മിറ്റി (ഒഡീഷ) എന്നിവരാണ് ഈ വർഷത്തെ സ്പാരോ അവാർഡുകൾക്ക് അർഹരായിട്ടുള്ളത്. 50,000 രൂപയുടെ ഉപകരണങ്ങളും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡുകൾ ലോക കുരുവി ദിനത്തോടനുബന്ധിച്ച് മഹാരാഷ്ട്ര നേച്ചർ പാർക്കിൽ നടന്ന ചടങ്ങിൽ സമ്മാനിച്ചു.

ദൈനിക് ഭാസ്‌ക്കറുമായി ചേർന്ന് ഹെൽപ് ദ ബേർഡ്‌സ് ഇൻ സമ്മർ കാമ്പൈൻ ആരംഭിക്കുമെന്നും നേച്ചർ ഫോർഎവർ സൊസൈറ്റി പ്രസിഡന്റ് മുഹമ്മദ് ദിലാവർ പറഞ്ഞു.