പെരിയാറിനെ മാലിന്യമുക്തമാക്കാൻ ഫെഡറൽ ബാങ്ക്

Posted on: January 30, 2015

Periyar-Poluted-in-Aluva-bi

ആലുവ : ഫെഡറൽ ബാങ്ക് ആലുവ മുനിസിപ്പാലിറ്റിയുമായി ചേർന്ന് ആലുവ മാസ്റ്റർ ഡെവലപ്മന്റെ് പ്രോഗ്രാം ആവിഷ്‌കരിച്ചു. പദ്ധതിയുടെ ഭാഗമായി പെരിയാറിനെ മാലിന്യമുക്തമാക്കാൻ മൂന്ന് കേന്ദ്രങ്ങളിൽ വേസ്റ്റ് വാട്ടർ ട്രീറ്റ്‌മെന്റ് പ്ലാന്റുകൾ സ്ഥാപിക്കും. ആശ്രമം കടവിൽ പദ്ധതി ആരംഭിച്ചു കഴിഞ്ഞു.

കൂടാതെ ജൈവമാലിന്യത്തെ ലോഹങ്ങൾ, പ്ലാസ്റ്റിക്, ഇലക്ട്രിക്കൽ-തെർമൽ എനർജി, ജൈവളം എന്നിവയാക്കി മാറ്റാവുന്ന ഖര മാലിന്യ സംസ്‌കരണ പ്ലാന്റ് ആലുവ ടൗണിന് സമീപം നാലാം മൈലിൽ സ്ഥാപിക്കും. പരിസ്ഥിതി സൗഹൃദ പാർക്കുകൾ അടങ്ങുന്ന പൊതുസ്ഥലങ്ങൾ ഒരുക്കാനും ട്രാഫിക് ഐലൻഡുകൾ സ്ഥാപിക്കാനും കോർപറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റിയുടെ ഭാഗമായി ഫെഡറൽ ബാങ്ക് മുൻകൈയെടുക്കും.