നാലാമത് ബനാന ഫെസ്റ്റിവൽ ചെന്നൈയിൽ

Posted on: July 19, 2015

Banana-Fest-Big

കോയമ്പത്തൂർ : നാലാമത് ബനാന ഫെസ്റ്റിവൽ ഡിസംബർ 4, 5 തീയതികളിൽ മദ്രാസ് യൂണിവേഴ്‌സിറ്റിയിൽ നടക്കും. തമിഴ്‌നാട് ബനാന പ്രൊഡ്യൂസേഴ്‌സ് കമ്പനിയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും സംയുക്തമായാണ് ബനാന ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

ട്രിച്ചിയിലായിരുന്നു മൂന്നാമത് ബനാന ഫെസ്റ്റിവൽ സംഘടിപ്പിച്ചിരുന്നത്. നേന്ത്രപ്പഴത്തിന്റെ ഹൈടെക് കൃഷി വ്യാപിപ്പിക്കുകയും പരമ്പരാഗത ഇനങ്ങളുടെ സംരക്ഷണവുമാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യമെന്ന് തമിഴ്‌നാട് ബനാന ഗ്രോവേഴ്‌സ് ഫെഡറേഷൻ പ്രസിഡന്റ് എ പി കറുപ്പയ്യ പറഞ്ഞു.