April 2024
ക്രെഡായി ക്ലീൻ സിറ്റിക്ക് പിഎൻബി ഹൗസിംഗിന്റെ പിന്തുണ
Posted on: December 19, 2017
കൊച്ചി : പിഎൻബി ഹൗസിംഗ് ഫിനാൻസ് സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി ക്രെഡായിയുടെ ക്ലീൻ സിറ്റി പ്രസ്ഥാനത്തിന് വേസ്റ്റ് പരിപാലന ട്രക്ക് സംഭാവന ചെയ്തു. കോൺഫെഡറേഷൻ ഓഫ് റിയൽ എസ്റ്റേറ്റ് ഡെവലപ്പേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയും (ക്രെഡായ്) പിഎൻബി ഹൗസിംഗ് ഫിനാൻസും നിരവധി സാമൂഹ്യ, പരിസ്ഥിതി പ്രവർത്തനങ്ങളിൽ സഹകരിക്കുന്നുണ്ട്.
കൊച്ചിയിലെ മാലിന്യ സംസ്‌കരണം എന്ന അടിസ്ഥാന പരിസ്ഥിതി പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തുന്നതിനുള്ളതാണ് ക്ലീൻ സിറ്റി പ്രസ്ഥാനം’.കേരളത്തിൽ ശുചിത്വ പരിസ്ഥിതി പ്രോത്സാഹിപ്പിക്കുന്നതിൽ ക്രെഡായിയുടെ ക്ലീൻ സിറ്റി പ്രസ്ഥാനവുമായി സഹകരിക്കാനായതിൽ സന്തോഷമുണ്ടെന്നും ഇത്തരത്തിലുള്ള പ്രവർത്തനങ്ങളിലൂടെ ജനങ്ങളെ ബോധവത്ക്കരിക്കാനും നഗരത്തെ വൃത്തിയാക്കാനും കഴിയുമെന്ന് പിഎൻബി ഹൗസിംഗ് ഫിനാൻസ് മാനേജിംഗ് ഡയറക്ടർ സഞ്ജയ ഗുപ്ത പറഞ്ഞു.
പരിപാടിക്ക് കൂടുതൽ ജനപിന്തുണ ലഭിച്ചു തുടങ്ങിയതോടെ ക്ലീൻ സിറ്റി പ്രസ്ഥാനത്തിന് ഏറെ പ്രോത്സാഹനമാകുന്നുണ്ട്. ജനവാസ കോളനികളിൽ നിന്നും സംസ്‌കരണ യൂണിറ്റുകളിലേക്ക് വേസ്റ്റ് ശേഖരിച്ച് എത്തിക്കാൻ വാഹനങ്ങളുടെ ദൗർലഭ്യം ഉണ്ടായിരുന്നു. മാലിന്യ സംസ്‌കരണത്തിന് ഊർജം പകരാനാണ് പിഎൻബി വേസ്റ്റ് പരിപാലന ട്രക്ക് ലഭ്യമാക്കിയത്.
TAGS: Credai | CREDAI Clean City Movement | PNB Housing Finance |
ജൂബിലി മിഷന് ഹോസ്പിറ്റലിലേക്ക് ഡയാലിസിസ് യൂണിറ്റ് നല്കി മണപ്പുറം ഫൗണ്ടേഷന്
വലപ്പാട് പഞ്ചായത്തിലേക്ക് സി സി ടി വി ക്യാമറകള്‍ നല്കി മണപ്പുറം ഫൗണ്ടേഷന്
ശ്രീലക്ഷ്മിയുടെ സ്വപ്നങ്ങള്‍ക്ക് മണപ്പുറം തറക്കല്ലിട്ടു
കണ്‍വര്‍ജന്‍സ് 2024: കരുതലായി മണപ്പുറം ഫൗണ്ടേഷന്
തെലങ്കാനയില്‍ മലബാര്‍ ഗ്രൂപ്പിന്റെ ഗ്രാന്മ ഹോം പദ്ധതിക്ക് തുടക്കമായി