ഓഹരിവിപണിയിൽ വൻതകർച്ച : സെൻസെക്‌സിൽ 1000 പോയിന്റ് നഷ്ടം

Posted on: October 11, 2018

മുംബൈ : ഓഹരിവിപണിയിൽ കനത്ത നഷ്ടം. ബിഎസ്ഇ സെൻസെക്‌സ് 1000 പോയിന്റും നിഫ്റ്റി 300 പോയിന്റും ഇടിഞ്ഞു. രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവും ആഗോളവിപണികളുടെ സമ്മർദ്ദവുമാണ് ഓഹരിസൂചികകളുടെ തകർച്ചയ്ക്ക് ഇടയാക്കിയത്. പ്രധാനഓഹരികളുടെ എല്ലാം വിപണിമൂല്യം കനത്ത ഇടിവുണ്ടായി. നാല് ലക്ഷം കോടി രൂപയുടെ നഷ്ടമാണ് അഞ്ച് മിനിട്ടിനുള്ളിൽ വിപണിയിൽ സംഭവിച്ചത്.

ബിഎസ്ഇ സെൻസെക്‌സ് 821.14 പോയിന്റ് കുറഞ്ഞ് 33,939 പോയിന്റിലും നിഫ്റ്റി 265.55 പോയിന്റ് കുറഞ്ഞ് 10,194 പോയിന്റിലുമാണ് രാവിലെ 10.28 ന് വ്യാപാരം നടക്കുന്നത്.

വേദാന്ത, യെസ് ബാങ്ക്, എം & എം, അക്‌സിസ് ബാങ്ക്, റിലയൻസ്, ടാറ്റാ മോട്ടോഴ്‌സ്, ടാറ്റാ സ്റ്റീൽ, മാരുതി തുടങ്ങിയ ഓഹരികൾ കനത്ത നഷ്ടം നേരിട്ടു.

TAGS: BSE Sensex | NSE Nifty |