സെൻസെക്‌സ് 38,000 പിന്നിട്ടു ; നിഫ്റ്റി 11,500 ലേക്ക്

Posted on: August 9, 2018

മുംബൈ : ബിഎസ്ഇ സെൻസെക്‌സ് പുതിയ ഉയരങ്ങൾ കുറിച്ച് 38,000 പോയിന്റ് പിന്നിട്ടു. ഓഹരിവിപണികളിൽ കുതിപ്പ് തുടരുകയാണ്. ബിഎസ്ഇ സെൻസെക്‌സ് 121.37 പോയിന്റ് ഉയർന്ന് 38,008 പോയിന്റിലും നിഫ്റ്റി 25.70 പോയിന്റ് ഉയർന്ന് 11,475 പോയിന്റിലുമാണ് രാവിലെ 9.55 ന് വ്യാപാരം നടക്കുന്നത്. മറ്റ് സെക്ടറൽ സൂചികകളിലും കുതിപ്പ് തുടരുകയാണ്.

ആഗോള വിപണികളുടെ ചുവടുപിടിച്ചാണ് ഇന്ത്യൻ ഓഹരിവിപണികളുടെ മുന്നേറ്റം. 2017 ജൂലൈയിൽ 31,000-32000 റേഞ്ചിൽ നീങ്ങിയ ബിഎസ്ഇ സെൻസെക്‌സ് 2018 ജൂലൈയിൽ 35,000-37,000 പോയിന്റുകളിലെത്തി. ഇക്കാലയളവിൽ കമ്പനികളുടെ വിപണിമൂല്യത്തിലും വർധനയുണ്ടായി.

ഐസിഐസിഐ ബാങ്ക് ഓഹരികൾ നാല് ശതമാനം നേട്ടമുണ്ടാക്കി. അക്‌സിസ് ബാങ്ക്, എസ് ബി ഐ തുടങ്ങിയ മറ്റ് ബാങ്കിംഗ് ഓഹരികളും നേട്ടത്തിലാണ്.

TAGS: BSE Sensex | NSE Nifty |