റിലയൻസ് ജിയോ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് മേഖലയിലേക്ക്

Posted on: July 5, 2018

മുംബൈ : റിലയൻസ് ജിയോ ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സേവനമേഖലയിലേക്ക്. റിലയൻസ് ഇൻഡസ്ട്രീസിന്റെ 41 ാമത് വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് ജിയോ ഗിഗാ ഫൈബർ അവതരിപ്പിച്ചു. രാജ്യത്ത് നിലവിലുള്ള ഫിക്‌സഡ് ബ്രോഡ്ബാൻഡ് സേവനങ്ങളെ അടിമുടിമാറ്റിമറിക്കുന്നതായിരിക്കും ജിയോ ഗിഗാ ഫൈബർ എന്ന് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി പറഞ്ഞു. 2,50,000 ലക്ഷം കോടി രൂപ ഇതിനായി കമ്പനി നിക്ഷേപിച്ചിട്ടുണ്ട്. പുതിയ ബ്രോഡ്ബാൻഡ് ശൃംഖലയ്ക്ക് സെക്കൻഡിൽ ഒരു ജിബി വേഗതയുണ്ടാകുമെന്നും അദേഹം പറഞ്ഞു.

വാട്‌സാപ്പ്, ഫേസ്ബുക്ക് ആപ്ലിക്കേഷനുകളുള്ള ജിയോ ഫോണിന്റെ പുതിയ പതിപ്പായ ജിയോ ഫോൺ 2 ഉം പുറത്തിറക്കി. വീടുകളിൽ അൾട്ര എച്ച് ടി ഗുണമേന്മയുള്ള ടെലിവിഷൻ വഴി വീഡിയോ കോൾ, വെർച്വൽ റിയാലിറ്റി ഗെയിമുകളും ഗിഗാ ഫൈബർ വഴി സാധ്യമാകും. ഓഗസ്റ്റ് 15 മുതൽ ഗിഗ ഫൈബർ ഉപഭോക്താക്കൾക്ക് ലഭ്യമാകും.