കറൻസി പിൻവലിക്കൽ : ബാങ്കുകളിലെത്തിയത് 12.44 ലക്ഷം കോടി

Posted on: December 13, 2016

indian-currency-500-rupee-b

ന്യൂഡൽഹി : കറൻസി പിൻവലിക്കലിനെ തുടർന്ന് ഡിസംബർ 10 വരെയുള്ള കണക്കുകൾ പ്രകാരം 12.44 ലക്ഷം കോടി രൂപ ബാങ്കുകളിലെത്തിയതായി റിസർവ് ബാങ്ക്. പിൻവലിച്ച കറൻസികൾ ബാങ്കുകളിൽ നിക്ഷേപിക്കാൻ ഡിസംബർ 31 വരെ കാലാവധിയുള്ളതിനാൽ തുക ഇനിയും ഉയർന്നേക്കാം. കറൻസി പിൻവലിക്കുമ്പോൾ 14 ലക്ഷം കോടിയുടെ 1,000, 500 നോട്ടുകൾ പ്രചാരത്തിലുണ്ടായിരുന്നുവെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ ആർ. ഗാന്ധി ചൂണ്ടിക്കാട്ടി.

നവംബർ 8 ന് ശേഷം ബാങ്കുകളും എടിഎമ്മുകളും വഴി 4.61 ലക്ഷം കോടിയുടെ കറൻസികൾ ഇഷ്യുചെയ്തു. വിവിധ ഡിനോമിനേഷനുകളിലായി 21.8 ബില്യൺ കറൻസി നോട്ടുകളുകളാണ് ആർബിഐ പുറത്തിറക്കിയത്. ഇതിൽ 1.7 ബില്യൺ നോട്ടുകൾ 2,000, 500 കറൻസികളായിരുന്നു.