30,000 ന് മേലുള്ള ഇടപാടുകൾക്ക് പാൻ നമ്പർ നിർബന്ധമാക്കിയേക്കും

Posted on: January 19, 2017

ന്യൂഡൽഹി : മുപ്പതിനായിരം രൂപയ്ക്ക് മേലുള്ള പണമിടപാടുകൾക്ക് പാൻ നമ്പർ നിർബന്ധമാക്കിയേക്കും. നിലവിൽ ഇത് 50,000 രൂപയാണ്. വരുന്ന കേന്ദ്രബജറ്റിൽ ഇതു സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും.

ഇതോടെ ബാങ്ക് നിക്ഷേപങ്ങൾക്കും മറ്റ് പേമെന്റുകൾക്കും പാൻ കാർഡ് അനിവാര്യമാകും. ഡിജിറ്റിലൈസേഷൻ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമാണ് ഈ നടപടി.