എല്ലാ വിമാനത്താവളങ്ങളിലും സോളാർ പ്ലാന്റുകൾ

Posted on: December 10, 2015

Cochin-Airport-solar-Big

ന്യൂഡൽഹി : രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്ര വ്യോമയാന മന്ത്രാലയം തീരുമാനിച്ചു. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സൗരോർജ്ജ പദ്ധതി വിജയകരമായതിനെ തുടർന്നാണ് പുതിയ നീക്കം. അഹമ്മദാബാദ്, ചെന്നൈ, ചണ്ഡിഗഡ് വിമാനത്താവളങ്ങളിലെ സോളർ പദ്ധതി അവസാനഘട്ടത്തിലാണ്.

ഭുവനേശ്വർ, മധുര, ഗയ, വാരണാസി എന്നീ വിമാനത്താവളങ്ങളിൽ 2017 ഫെബ്രുവരിയിൽ സൗരോർജ്ജ പദ്ധതിയുടെ ആദ്യഘട്ടം പൂർത്തിയാക്കുമെന്നും സിവിൽവ്യോമയാന മന്ത്രി അശോക് ഗജപതി രാജു പറഞ്ഞു. ഘട്ടംഘട്ടമായി മറ്റു വിമാനത്താവളങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.

ഹരിത വിമാനത്താവളമെന്ന ലക്ഷ്യത്തോടെ 2013 ലാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം (സിയാൽ) സോളാറിലേക്ക് തിരിഞ്ഞത്. പൈലറ്റ് പ്രോജക്ട് വിജയകരമായതോടെ 62 കോടി രൂപ മുടക്കി 13.1 മെഗാവാട്ട് ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചു. സിയാലിന്റെ ഉപയോഗം കഴിഞ്ഞ് ബാക്കി വരുന്ന വൈദ്യുതി കെഎസ്ഇബിക്കു നൽകും. ജർമ്മൻ കമ്പനിയായ ബോഷ് ലിമിറ്റഡ് ആണ് സോളാർ പ്ലാന്റ് സ്ഥാപിച്ചത്.