അരുന്ധതി ഭട്ടാചാര്യ എസ്ബിഐ ചെയർപേഴ്‌സൺ

Posted on: October 7, 2013

Arundhati_bhattacharya

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ആദ്യത്തെ വനിതാ ചെയർപേഴ്‌സണായി അരുന്ധതി ഭട്ടാചാര്യ നിയമിതയായി. 57 കാരിയായ അരുന്ധതി എസ്ബിഐ മാനേജിംഗ് ഡയറക്ടറും ചീഫ് ഫിനാൻഷ്യൽ ഓഫീസറുമായിരുന്നു.

പ്രൊബേഷണറി ഓഫീസറായി 1977-ൽ ജോലിയിൽ പ്രവേശിച്ച അരുന്ധതി ഭട്ടാചാര്യ എസ്ബിഐയുടെ വിവിധ തലങ്ങളിൽ മികവു തെളിയിച്ചു. ചെയർപേഴ്‌സണെ കൂടാതെ നാല് എംഡി മാരും ഒരു ഡസനിലധികം ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർമാരും 35 ൽപ്പരം ചീഫ് ജനറൽമാനേജർമാരും സ്റ്റേറ്റ് ബാങ്കിനുണ്ട്.

ശുഭലക്ഷമി പനേസെ (അലഹബാദ് ബാങ്ക്), വി.ആർ. അയ്യർ (ബാങ്ക് ഓഫ് ഇന്ത്യ), ചന്ദ കൊച്ചാർ ( ഐസിഐസിഐ ബാങ്ക്), ശിഖ ശർമ്മ ( അക്‌സിസ് ബാങ്ക്), നൈന ലാൽ കിദ്വായ് (എച്ച്എസ്ബിസി) തുടങ്ങി നിരവധി വനിതകൾ ഇന്ത്യൻ ബാങ്കിംഗ് രംഗത്തു പ്രവർത്തിച്ചുവരുന്നു.