അരുന്ധതി ഭട്ടാചാര്യ സെയില്‍സ് ഫോഴ്‌സ് ഇന്ത്യ സി. ഇ. ഒ.

Posted on: March 19, 2020

മുബൈ : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ മുന്‍ ചെയര്‍ പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യയെ സെയില്‍സ് ഫോഴ്‌സ് ഇന്ത്യ സി. ഇ. ഒ. ആയി നിയമിച്ചു. യു. എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്ലൗഡ് – ഡിജിറ്റല്‍ സേവന കമ്പനിയാണ് സെയില്‍സ് ഫോഴ്‌സ് ഡോട്ട് കോം.

ഇന്ത്യയില്‍ ക്ലൗഡ് സ്‌റ്റോറേജ്, ഡിജിറ്റല്‍ സേവനങ്ങള്‍ വിപുലമാക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്.