രജനീഷ് കുമാർ എസ് ബി ഐ ചെയർമാൻ

Posted on: October 5, 2017

മുംബൈ : സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ചെയർമാനായി രജനീഷ് കുമാർ നിയമിതനായി. ഒക്‌ടോബർ 7 മുതൽ മൂന്ന് വർഷത്തേക്കാണ് നിയമനം. നിലവിൽ എസ് ബി ഐ ദേശീയ ബാങ്കിംഗ് ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടറാണ്.

പ്രൊബേഷണറി ഓഫീസറായി 1980 ൽ എസ് ബി ഐയിൽ ചേർന്ന രജനീഷ് കുമാർ എസ് ബി ഐ കാപ്പിറ്റൽ മാർക്കറ്റ്‌സ് സിഇഒയായി പ്രവർത്തിച്ചിട്ടുണ്ട്. 2013 മുതൽ ചെയർപേഴ്‌സണായിരുന്ന അരുന്ധതി ഭട്ടാചാര്യയുടെ കാലാവധി അവസാനിക്കുന്ന സാഹചര്യത്തിലാണ് രജനീഷ് കുമാറിന്റെ നിയമനം.