എസ്ബിഐ വായ്പ വിവരങ്ങൾ പങ്കുവയ്ക്കാൻ എൻഇഎസ്എല്ലുമായി കരാർ ഒപ്പുവച്ചു

Posted on: February 1, 2018

മുംബൈ : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ദേശീയ ഇ-ഗവേർണൻസ് സർവീസ് ലിമിറ്റഡുമായി വായ്പ ഇടപാടുകളെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവയ്ക്കുന്നതിനുള്ള കരാർ ഒപ്പുവച്ചു. വായ്പയും പാപ്പരത്വവും സംബന്ധിച്ച ഇൻസോൾവൻസി ആൻഡ് ബാങ്ക്‌റപ്റ്റ്‌സി ബോർഡ് ഓഫ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്ന ആദ്യ ഇൻഫർമേഷൻ യൂട്ടിലിറ്റിയാണിത്. ഐബിബിഐ 2017 ചട്ടമനുസരിച്ച് സാമ്പത്തിക, സുരക്ഷാ വിവരങ്ങൾ അപ്പപ്പോൾ പങ്കുവയ്ക്കുന്നതിനുള്ള കാരാറാണ് ഇത്.

എസ് ബി ഐ മാനേജിംഗ് ഡയറക്ടർ ദിനേശ് കുമാർ ഖാരയുടെ സാന്നിദ്ധ്യത്തിൽ ഐബിബിഐ ചെയർമാൻ എം.എസ്. സാഹൂവുമായാണ് കരാർ ഒപ്പുവച്ചത്. എസ്ബിഐ, എൻഇഎസ്എൽ എന്നിവയിലെ ഉയർന്ന ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.