ആർബിഎൽ ബാങ്ക് എപിബിഎസ് അവതരിപ്പിച്ചു

Posted on: December 1, 2016

rbl-bank-big

കൊച്ചി : ആർബിഎൽ ബാങ്ക്, മൈക്രോ ഫിനാൻസ് വായ്പ നൽകാനായി ആധാർ പേമെന്റ് ബ്രിഡ്ജ് സിസ്റ്റം (എപിബിഎസ്) അവതരിപ്പിച്ചു. ഇത്തരം സംവിധാനം ലഭ്യമാക്കുന്ന രാജ്യത്തെ ആദ്യ ബാങ്കാണ് ആർബിഎൽ.

ഉപഭോക്താക്കൾക്ക് കാഷ്‌ലെസ് പേമെന്റ് നൽകുവാൻ ഈ സംവിധാനം സഹായിക്കും. മൈക്രോ ഫിനാൻസ് കമ്പനികൾക്ക് എപിബിഎസ് സംവിധാനത്തിലൂടെ ആധാറുമായി ബന്ധിപ്പിച്ചിട്ടുള്ള ആർബിഎൽ ബാങ്ക് അക്കൗണ്ടിലേയ്ക്ക് വായ്പത്തുക നേരിട്ട് നൽകാൻ സാധിക്കും.

ഗ്രാമീണ മേഖലയെ കാഷ്‌ലെസ് സമൂഹമായി മാറ്റുന്നതിനുള്ള പുതിയ ചുവടുവയ്‌വെപ്പാണിതെന്ന് ആർബിഎൽ ബാങ്കിന്റെ സ്ട്രാറ്റജി ഹെഡ് രാജീവ് അഹൂജ പറഞ്ഞു. ആധാർ ഉപയോഗിച്ചുള്ള വായ്പ നൽകൽ ആധാറിന്റെ പുതിയ ഉപയോഗമാണ്. ഗുണഭോക്താവിന് ആധാർ ഉപയോഗിച്ചുതന്നെ തുക പിൻവലിക്കുകയും ചെയ്യാമെന്ന് എൻപിസിഐയുടെ മാനേജിംഗ് ഡയറക്ടറും സിഇഒയുമായ എ പി ഹോട്ട പറഞ്ഞു.

TAGS: RBL Bank |