ആർബിഎൽ ബാങ്ക് ഐപിഒ 19 ന്

Posted on: August 14, 2016

RBL-Bank-branch-Big

മുംബൈ : ആർബിഎൽ ബാങ്ക് ഇനീഷ്യൽ പബ്ലിക് ഓഫർ 19 ന് ആരംഭിക്കും. പുതിയ നിക്ഷേപകർക്കൊപ്പം നിലവിലുള്ള ഓഹരിയുടമകൾക്കുമായി 832.5 കോടിയുടെ ഓഹരികൾ ഇഷ്യു ചെയ്യും. 224-225 രൂപയാണ് പ്രൈസ് ബാൻഡ്.

സിഡിസി ഗ്രൂപ്പ്, ഡിവിഐ ഫണ്ട് (മൗറീഷ്യസ്), റിംകോ (മൗറീഷ്യസ്), ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക് എന്നീ നിക്ഷേപ സ്ഥാപനങ്ങൾക്ക് ഓഹരി ഒന്നിന് 195 രൂപ നിരക്കിൽ പ്രീ ഐപിഒ പ്ലേസ്‌മെന്റ് നടത്തും. ഓഹരികൾ ബിഎസ്ഇയിലും എൻഎസ്ഇയിലും ലിസ്റ്റ് ചെയ്യും.

TAGS: RBL Bank |