ആർബിഎൽ ബാങ്ക് ഉത്കർഷ് മൈക്രോഫിനാൻസിൽ 10 ഓഹരി വാങ്ങി

Posted on: October 4, 2016

rbl-bank-branch-big

കൊച്ചി : ആർബിഎൽ ബാങ്ക്, വരാണാസി ആസ്ഥാനമായുള്ള ഉത്കർഷ് മൈക്രോ ഫിനാൻസിന്റെ 9.99 ശതമാനം ഓഹരികൾ വാങ്ങി. ബാങ്കിംഗ് ഇല്ലാത്ത മേഖലകളിൽ ആർബിഎൽ ബാങ്കിന്റെ സാന്നിധ്യം ശക്തമാക്കുകയും ബാങ്കിന്റെ ഉത്പന്നങ്ങൾ ഉത്കർഷ് ഇടപാടുകാർക്കു ലഭ്യമാക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് ബാങ്ക് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ വിശ്വവീർ അഹൂജ പറഞ്ഞു.

ചെറു ബാങ്കു തുടങ്ങാൻ റിസർവ് ബാങ്കിന്റെ അംഗീകാരം ലഭിച്ചിട്ടുള്ള ഉത്കർഷ് മൈക്രോയ്ക്ക് ആർബിഎൽ ബാങ്കിന്റെ ഈ മേഖലയിലെ പ്രാവിണ്യം ഗുണകരമാകുമെന്ന് കമ്പനി മാനേജിംഗ് ഡയറക്ടറും സിഇഒയുമായ ഗോവിന്ദ് സിംഗ് അഭിപ്രായപ്പെട്ടു.

ഉത്കർഷ് മൈക്രോ ഫിനാൻസിന് ഉത്തർ പ്രദേശ്, ബീഹാർ, ജാർഖണ്ഡ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, ഛത്തീസ്ഗഢ്, ഡൽഹി, ഉത്തർഖണ്ഡ്, ഹരിയാന, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ സാന്നിധ്യമുണ്ട്. ഏകദേശം 1.2 ദശലക്ഷം ഇടപാടുകാർക്കായി 1617 കോടി രൂപ വായ്പ നൽകിയിട്ടുണ്ട്. അടുത്തകാലത്ത് നൂറ് ഇടപാടുകാർക്കായി മൂന്നു കോടി രൂപ ഭവന വായ്പയും നൽകിയിട്ടുണ്ട്.