ഹോണ്ട പിന്തുണയോടെ ഏഷ്യ റോഡ് റെയ്‌സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീം

Posted on: March 5, 2018

കൊച്ചി : ഇഡമിസ്തു ഹോണ്ട റെയ്‌സിങ് ഇന്ത്യ ഇതാദ്യമായി ഏഷ്യ റോഡ് റെയ്‌സിങ് ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമാകും. മോട്ടോർ സ്‌പോർട്‌സിൽ സജീവമാകുന്നതിന്റെ ‘ഭാഗമായാണ് ഹോണ്ട ടു വീലേഴ്‌സിന്റെ ഈ നീക്കം. ആഗോള തലത്തിൽ ഹോണ്ട 1959 മുതൽ മോട്ടോർ സ്‌പോർട്‌സിൽ സജീവമാണ്.

ഏഷ്യാ റോഡ് റെയ്‌സിങ് ചാമ്പ്യൻഷിപ്പിന്റെ 23 ാമതു പതിപ്പിലാണ് ഇതാദ്യമായി ഇന്ത്യൻ ടീം പങ്കെടുക്കുന്നത്. ദേശീയ, അന്തർദേശീയ തലങ്ങളിൽ മികച്ച ഇന്ത്യൻ റൈഡർമാരെ വളർത്തിയെടുക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇതേക്കുറിച്ചു പ്രതികരിച്ചു കൊണ്ട് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌ക്കൂട്ടർ ഇന്ത്യയുടെ പ്രസിഡന്റും സി.ഇ.ഒ.യുമായ മിനോറു കാറ്റോ ചൂണ്ടിക്കാട്ടി.

ഹോണ്ടയുടെ റൈഡർ ഡെവലപ്‌മെന്റ് പദ്ധതിയുടെ ഭാഗമായി ശരത്, രാജീവ് എന്നീ രണ്ടു യുവ ഇന്ത്യൻ റൈഡർമാർ ഏഷ്യാ റോഡ് റെയ്‌സിങ് ചാമ്പ്യൻഷിപ്പിനെത്തുകയാണെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌ക്കൂട്ടർ ഇന്ത്യയുടെ ഉപഭോക്തൃ സേവന വിഭാഗം വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് ചൂണ്ടിക്കാട്ടി.