ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പ് പരിശീലന ലാപ്പിൽ ഹോണ്ട ഇന്ത്യ റേസിംഗ് ടീം

Posted on: March 29, 2019

സെപാംഗ് (മലേഷ്യ) : ഏഷ്യാ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ ആദ്യ റൗണ്ടിന് മുന്നോടിയായുള്ള പരിശീലനത്തിൽ ഐഡിമിത്‌സു ഹോണ്ട ഇന്ത്യ റേസിംഗ് ടീം ഗംഭീര പ്രകടനം കാഴ്ചവച്ചു. സെപാംഗ് ഇന്റർനാഷണൽ സർക്യൂട്ടിൽ നടക്കുന്ന മൽസരത്തിൽ ഏഴു രാജ്യങ്ങളിൽ നിന്നുള്ള 25 റൈഡർമാരാണ് 2019 സീസണിൽ പോരാട്ടത്തിനുള്ളത്. ആദ്യ പത്തു റൈഡർമാർ രണ്ടു സെക്കൻഡ് ഇടവേളയിൽ പൂർത്തിയാക്കിയതോടെ മലേഷ്യയിലെ പോരാട്ടം കടുപ്പമേറിയതായിരിക്കുമെന്ന് ഉറപ്പായി.

രണ്ടു ദിവസത്തെ പ്രീ-സീസൺ പരീക്ഷണം പൂർത്തിയാക്കിയപ്പോൾ ഹോണ്ട ഇന്ത്യ റേസിംഗ് ടീം മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. മൂന്നാം തവണക്കാരനായ രാജീവ് സേഥുവും റൂക്കി റൈഡർ സെന്തിൽ കുമാറും ഏഷ്യ പ്രൊഡക്ഷൻ 250 സിസിയിൽ സ്ഥിരത നിലനിർത്തി കൊണ്ട് ട്രാക്കിൽ മികച്ച ഫലം കാഴ്ചവച്ചു. രാജീവ് 2:26:858 സമയം കുറിച്ചു ഏറ്റവും മികച്ച പ്രാക്ടീസ് സമയത്തിൽ ഏഴു സ്ഥാനങ്ങൾക്കുള്ളിലെത്തി. ഏഷ്യൻ റോഡ് റേസിംഗ് ചാമ്പ്യൻഷിപ്പിന്റെ പരിശീലനത്തിലെ ഏറ്റവും മികച്ച ഫിനിഷായിരുന്നു ഇത്.

സീസണിൽ അരങ്ങേറ്റം കുറിക്കുന്ന സെന്തിൽ 2:29:873 സമയത്തിൽ 14-ാമത്തെ മികച്ച ലാപ്പ് സമയം കുറിച്ചു. മൊത്തം പ്രാക്ടീസ് ഫലങ്ങളിൽ സെന്തിൽ 2:30:288 സമയത്തിൽ 17-ാം സ്ഥാനത്ത് പൂർത്തിയാക്കി.

ഇന്ത്യക്കും ലോകത്തിനുമായൊരു ഐക്കോണിക് റൈഡറെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തിൽ ഐഡിമിത്‌സു ഹോണ്ട റേസിംഗ് ടീം ശക്തമായ തിരിച്ചു വരവാണ് 2019 ൽ നടത്തിയിരിക്കുന്നതെന്ന് ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ ബ്രാൻഡ് ആൻഡ് കമ്മ്യൂണിക്കേഷൻ വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.