ഹോണ്ട ജോയ് ക്ലബ് രജിസ്‌ട്രേഷൻ ഒരു ലക്ഷം കടന്നു

Posted on: November 6, 2018

കൊച്ചി : ഉപഭോക്താക്കളോടുള്ള കടപ്പാടിന്റെ ഭാഗമായി ഹോണ്ട ടൂവീലേഴ്‌സ് ആരംഭിച്ച നൂതന പരിപാടിയായ ഹോണ്ട ജോയ് ക്ലബ് അവതരിപ്പിച്ച് ഒരു മാസം തികയും മുമ്പ് രജിസ്‌ട്രേഷൻ ഒരു ലക്ഷം പിന്നിട്ടു. നിലവിലുള്ളതും പുതിയതായി വരുന്നവരുമായ ഹോണ്ട ടൂ വീലർ ഉപഭോക്താക്കൾക്ക് ഒട്ടേറെ നേട്ടങ്ങൾ ലഭിക്കുന്നതാണ് ഹോണ്ട ജോയ് ക്ലബ്. ഇന്ത്യൻ ടൂ വീലർ വ്യവസായ ചരിത്രത്തിലെ ഏറ്റവും വലുതും ആദ്യത്തെ ഡിജിറ്റൽ പരിപാടിയുമാണിത്.

ഹോണ്ട ജോയ് ക്ലബ് ആരംഭിച്ച് ഒരു മാസം തികയും മുമ്പെ ഒരു ലക്ഷം അംഗങ്ങൾ രജിസ്റ്റർ ചെയ്തത് ഈ ഉൽസവ കാലത്ത് സന്തോഷം നൽകുന്നുവെന്നും നവംബർ 30വരെ സൗജന്യമായി ഈ രജിസ്‌ട്രേഷൻ തുടരുമെന്നും ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്‌കൂട്ടർ ഇന്ത്യ സെയിൽസ് ആൻഡ് മാർക്കറ്റിങ് സീനിയർ വൈസ് പ്രസിഡന്റ് യാദ്‌വീന്ദർ സിംഗ് ഗുലേരിയ പറഞ്ഞു.

പരിപാടിയുടെ നടത്തിപ്പിനായി അക്കാഡോ എന്ന മാർക്കറ്റിംഗ് കമ്പനിയെയാണ് ഹോണ്ട ചുമതലപ്പെടുത്തിയിരിക്കുന്നത്. ലക്ഷക്കണക്കിന് വരുന്ന ഹോണ്ട ടൂ വീലർ ഉപഭോക്താക്കളെ ഒരു പ്ലാറ്റ്‌ഫോമിൽ കൊണ്ടുവരുന്നതാണ് ഹോണ്ട ജോയ് ക്ലബ്. ഉപഭോക്താക്കൾക്കും ഡീലർമാർക്കും നിരവധി സമ്മാനങ്ങൾ വാഗ്ദാനം ചെയ്യുന്ന പരിപാടി പുതിയ അനുഭവമായിരിക്കുമെന്നും അക്കാഡോ ചെയർമാൻ അഭിഷേക് ശർമ പറഞ്ഞു.