ഹോണ്ടയുടെ ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍

Posted on: December 1, 2018

തായ്‌ലാന്റ് : ഇന്ത്യയുടെ ഐഡിമിത്‌സു ഹോണ്ട റേസിങ് ടീം തായ്‌ലണ്ടില്‍ നടക്കുന്ന എഫ്‌ഐഎം ഏഷ്യാ റോഡ് റേസിങ് ചാമ്പ്യന്‍ഷിപ്പിന്റെ (എആര്‍ആര്‍സി) ഫൈനല്‍ റൗണ്ടില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാനായി ഒരുങ്ങുന്നു. 2018 സീസണിലെ എആര്‍ആര്‍സിയുടെ അവസാന അഞ്ചു റൗണ്ടുകളിലും ഐഡിമിത്‌സു ഹോണ്ട റേസിങ് ടീം മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. മികച്ച സ്ഥിരത നിലനിര്‍ത്തുന്ന ജാപ്പനീസ് ടീം പങ്കാളിയായ തെയ്ഗ ഹാഡയ്ക്ക് എസ്എസ് 600സിസിയിലെ ഇവിടുത്തെ പോരാട്ടം കടുപ്പമാകും. ഏഷ്യാ പ്രൊഡക്ഷന്‍ 250സിസി വിഭാഗത്തില്‍ ഇന്ത്യന്‍ റൈഡര്‍മാരായ രാജീവ് സേഥുവും അനീഷ് ഷെട്ടിയും മല്‍സരത്തിനുണ്ട്.

ഈ സീസണ്‍ ആധികാരികമായ രാജ്യാന്തര പരിചയം ലഭിച്ചെന്നും രണ്ട് ഇന്ത്യന്‍ റൈഡര്‍മാരും 250സിസിയില്‍ സ്ഥാനം മെച്ചപ്പെടുത്തുന്നതിലേക്കാണ് ഉറ്റുനോക്കുന്നതെന്നും എന്നാല്‍ 600സിസിയില്‍ തെയ്ഗ ഫൈനല്‍ റൗണ്ടില്‍ ഒരു പോഡിയം ഫിനിഷാണ് ലക്ഷ്യമിടുന്നതെന്നും ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ ബ്രാന്‍ഡ് ആന്‍ഡ് കമ്യൂണിക്കേഷന്‍സ് വൈസ് പ്രസിഡന്റ് പ്രഭു നാഗരാജ് പറഞ്ഞു.