ജാഗ്വാർ ആർട്ട് ഓഫ് പെർഫോമൻസ് ടൂർ കൊച്ചിയിൽ

Posted on: March 1, 2018

കൊച്ചി : ജാഗ്വാർ കൊച്ചിയിൽ 3- 4 തിയതികളിൽ ആർട്ട് ഓഫ് പെർഫോമൻസ് ടൂർ സംഘടിപ്പിക്കുന്നു. നെടുമ്പാശേരി സിയാൽ കൺവെൻഷൻ സെന്ററിലാണ് ആർട്ട് ഓഫ് പെർഫോമൻസ് ടൂർ നടത്തുന്നത്. ആമ്പി വാലി, പൂണെ, അഹമ്മദാബാദ് തുടങ്ങി രാജ്യത്തിന്റെ പല ഭാഗങ്ങളിലായി 32 ഡൈനാമിക് ഡ്രൈവ് എക്‌സ്പീരിയൻസ് പരിപാടികളാണ് ജാഗ്വർ സംഘടിപ്പിച്ചിട്ടുള്ളത്. ഡ്രൈവിംഗ് അനുഭവത്തിനായി എഫ് ടൈപ്പ് ഉൾപ്പടെയുള്ള ജാഗ്വാർ കാറുകളുടെ മുഴുവൻ നിരയും ലഭ്യമാണ്.

വിദഗ്ധരായ പരിശീലകരുടെ മേൽനോട്ടത്തിൽ ജാഗ്വാർ വാഹനങ്ങൾ ഓടിക്കുന്നതിന്റെ അനുഭവം അറിയാൻ ഉപഭോക്താക്കൾക്ക് അവസരം ഒരുക്കുകയാണ് ടൂറിന്റെ ലക്ഷ്യം. ജാഗ്വാർ വാഹനങ്ങളുടെ മുഴുവൻ നിരയും – എക്‌സ് ഇ, എക്‌സ്എഫ്, എക്‌സ്‌ജെ, എഫ്- പേസ്, എഫ്-ടൈപ്പ് – ഉപഭോക്താക്കൾക്ക് ലഭ്യമാകും. ഓപ്പൺ ടാർമാക്കിൽ പ്രത്യേക രൂപകൽപ്പന ചെയ്ത ട്രാക്കിൽ വാഹനമോടിക്കാനുള്ള അവസരവുമുണ്ടാകും.