ദേശീയ മോട്ടോർ സൈക്കിൾ റേസിംഗ് ചാമ്പ്യൻഷിപ്പിൽ ഹോണ്ട റൈഡർമാർക്ക് വൻ നേട്ടം

Posted on: October 2, 2017

കൊച്ചി : എംആർഎഫ് എം.എം.എസ്.സി. എഫ്.എം.എസ്.സി.ഐ. ദേശീയ മോട്ടോർ സൈക്കിൾ റേസിംഗ് ചാമ്പ്യൻഷിപ്പിൽ ഹോണ്ട റൈഡർമാർക്ക് വൻ നേട്ടം. 26 പോഡിയം ഫിനിഷിംഗ് അടക്കം ഏറ്റവും കൂടുതൽ വിജയം കൈവരിച്ചത് ഹോണ്ട റൈഡർമാരായിരുന്നു.

ഹോണ്ട റൈഡർമാരായിരുന്ന ബി. അരവിന്ദ് പ്രോ സ്‌റ്റോക്കിൽ ഒന്നാം സ്ഥാനത്തും രാജീവ് സേതു സൂപ്പർ സ്‌പോർട്ടിൽ രണ്ടാം സ്ഥാനത്തുമെത്തി ചാമ്പ്യൻഷിപ്പിലെ ഏറ്റവും തിളങ്ങിയ താരങ്ങളായി. ആദ്യ റൗണ്ടിൽ എട്ടു വിജയങ്ങളുമായി ഹോണ്ട റൈഡർമാർ ചാമ്പ്യൻഷിപ്പിൽ തിളങ്ങി. രണ്ടാം റൗണ്ടിൽ ഏഴു വിജയങ്ങൾ നേടിയ ഹോണ്ട റൈഡർമാർ ശേഷിച്ച മറ്റു മൂന്നു റൗണ്ടുകളിലും തിളങ്ങുന്ന പ്രകടനം തന്നെയായിരുന്നു കാഴ്ചവെച്ചത്.