ഗുരു ഐസിവി ട്രക്കുമായി അശോക് ലേലാൻഡ്

Posted on: August 19, 2017

കൊച്ചി : അശോക് ലേലാൻഡ് പുതിയ ഇടത്തരം വാണിജ്യ വാഹനമായ ഗുരു കൊച്ചിയിൽ നടന്ന ചടങ്ങിൽ പുറത്തിറക്കി. ഉപയോക്താക്കൾക്ക് പരമാവധി നേട്ടം ലഭിക്കത്തക്ക വിധത്തിൽ ഉയർന്ന ഇന്ധന ക്ഷമതയും കൂടുതൽ ഭാരം വഹിക്കാനുള്ള ശേഷിയുമാണ് ഗുരുവിന്റെ പ്രത്യേകത.

വിപണിയിൽ വൻ വിജയമായ ദോസ്ത്, പാർട്ണർ എന്നീ മോഡലുകൾക്ക് ശേഷം ഇതാദ്യമായാണ് എയർകണ്ടീഷൻ ചെയ്ത വാണിജ്യ ഗൂഡ്‌സ് വാഹനം പുറത്തിറക്കുന്നത്. അശോക് ലേലാൻഡിന്റെ ഏറ്റവും പുതിയ സാങ്കേതിക വിദ്യയായ ഇൻറലിജന്റ് എക്‌സ്‌ഹോസ്റ്റ് ഗ്യാസ് റീ സർകുലേഷൻ സാങ്കേതിക വിദ്യയാണ് വാഹനത്തിന്റെ പ്രധാന സവിശേഷത. ബിഎസ് 4 എൻജിനുകൾക്ക് പിന്തുണയേകുന്ന പുതിയ സാങ്കേതിക വിദ്യ ഉപയോക്താക്കൾക്ക് പരമാവധി ലാഭക്ഷമത ഉറപ്പു വരുത്തുന്നു.

പുതുതലമുറ സ്‌റ്റൈലോട് കൂടിയ കാബിനാണ് ഗുരുവിന്റേത്. ഏറ്റവും ഉയർന്ന സുരക്ഷാ സംവിധാനങ്ങളും വാഹനത്തിലുണ്ട്. ഡ്രൈവർക്ക് ഉറങ്ങാനുള്ള സംവിധാനമാണ് മറ്റൊരു പ്രത്യേകത. കൃത്യമായ പഠനങ്ങൾക്കനുസരിച്ച് തയാറാക്കിയ സീറ്റിംഗ് സംവിധാനവും മറ്റ് സാങ്കേതിക വിദ്യകളും മികച്ച ഡ്രൈവിംഗ് സാധ്യമാക്കുന്നു. എൽഇഡി പാർക്കിംഗ് ലാമ്പും ലോഹ നിർമ്മിതമായ മുൻഭാഗവും ആണ് വാഹനത്തിലുള്ളത് 16.30 ലക്ഷം രൂപ മുതൽ 19.40 ലക്ഷം രൂപ വരെയാണ് ഗുരുവിന്റെ കൊച്ചിയിലെ എക്‌സ്‌ഷോറൂം വിലകൾ.

ഉപയോക്താക്കൾക്ക് ശരിയായ ഉത്പന്നങ്ങൾ എത്തിക്കുന്ന അശോക് ലേലാൻഡിന്റെ ഏറ്റവും പുതിയ വാഹനമാണ് ഗുരുവെന്ന് അശോക് ലേലാൻഡ് ഗ്ലോബൽ ട്രക്‌സ് പ്രസിഡണ്ട് അനൂജ് കതൂരിയ പറഞ്ഞു.