മാരുതി സുസുക്കി ഓട്ടോക്രോസ് ചാമ്പ്യൻഷിപ്പ് ഗ്രാൻഡ് ഫിനാലെ സമാപിച്ചു

Posted on: March 8, 2017

കൊച്ചി : മാരുതി സുസുക്കിയുടെ ഇന്ത്യൻ നാഷണൽ ഓട്ടോക്രോസ് ചാമ്പ്യൻഷിപ്പ് ഗ്രാൻഡ് ഫിനാലെ ഗ്രേറ്റർ നോയ്ഡയിലെ ബുദ്ധ ഇന്റർനാഷണൽ സർക്യൂട്ടിൽ സമാപിച്ചു. മികച്ച പ്രതികരണം നേടിയ ചാമ്പ്യൻഷിപ്പൽ ആയിരത്തലധികം പേരാണ് പങ്കെടുത്തത്. ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ടിൽ തെക്കേ ഇന്ത്യയിൽ നിന്നുള്ള 24 ജേതാക്കൾ വടക്കേ ഇന്ത്യയിലെ 24 ജേതാക്കളുമായി ഏറ്റുമുട്ടി. ചാമ്പ്യൻഷിപ്പിൽ വിജയിച്ച അമൻപ്രീത് അലുവാലിയക്ക് മാരുതി സുസുക്കി സ്വിഫ്റ്റ് കാർ സമ്മാനമായി ലഭിച്ചു.

ഡ്രൈവിംഗ് മികവ്, ഹാൻഡിലിംഗ് സവിശേഷതകൾ എന്നിവ പ്രകടിപ്പിക്കുന്നതിന് മത്സരാർഥികൾക്ക് അവസരം നൽകുന്ന ആറു വിഭാഗങ്ങളായി തിരിച്ചാണ് ഗ്രാൻഡ് ഫിനാലെ നടന്നത്. വിവിധ വിഭാഗങ്ങളിൽ ജേതാക്കളായവർക്ക് വിലപിടിപ്പുള്ള സമ്മാനങ്ങൾ മാരുതി സുസുക്കി നൽകി. വളർന്നു വരുന്ന മോട്ടോർ സ്‌പോർട്‌സ് പ്രേമികൾക്ക് പങ്കെടുക്കാനുള്ള അവസരം ഒരുക്കുകയാണ് മാരുതി സുസുക്കിയെന്നും ഈ വർഷം ഓട്ടോക്രോസിലൂടെ റേസിംഗ് പ്രേമികൾക്ക് മോട്ടോർ സ്‌പോർട്‌സിന്റെ ആവേശകരമായ അനുഭവമാണ് തുറന്നുകൊടുത്തതെന്നും മാരുതി സുസുക്കി ഇന്ത്യ മാർക്കറ്റിംഗ് അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് വിനയ് പാന്ത് അഭിപ്രായപ്പെട്ടു.