മഹീന്ദ്ര മോജോ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ

Posted on: February 17, 2017

കൊച്ചി : മഹീന്ദ്ര ടൂവീലേഴ്്‌സിന്റെ 300 സിസി ടൂറർ മോജോ ഇന്ത്യൻ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ സ്ഥാനംപിടിച്ചു. അരുണാചൽ പ്രദേശിൽ നിന്നു ഗുജറാത്തിലേക്ക് ഏറ്റവും കുറഞ്ഞ സമയം കൊണ്ട് മോജോ മോട്ടോർ സൈക്കിളിൽ എത്തിയാണ് റെക്കാർഡ് സ്ഥാപിച്ചത്.

അരുണാചൽ പ്രദേശിലെ ടെസുവിൽനിന്നു 3706 കിലോമീറ്റർ താണ്ടി ഗുജറാത്തിലെ കോട്ടേശ്വറിൽ എത്താൻ മോജോ റൈഡർമാരായ എൻ എസ് സുധീപിനും യോഗേഷ് ചവാനും വെറും 85 മണിക്കൂറേ വേണ്ടി വന്നുള്ളു. മോട്ടോർ സൈക്കിളിൽ നേരത്തെ ഈ ദൂരം താണ്ടാൻ എടുത്തിട്ടുള്ള കുറഞ്ഞ സമയം 107 മണിക്കൂറായിരുന്നു.

വർഷങ്ങളായി ആസൂത്രണം ചെയ്തുകൊണ്ടിരുന്ന ഈ പര്യവേക്ഷണം പൂർത്തിയാക്കാൻ യോഗേഷിനും സുധീപിനും സാധിച്ചത് മോജോ വാങ്ങിയതയോടെയാണ്. 2015-16-ലെ മികച്ച ബൈക്കായി സ്വാഗതം ചെയ്യപ്പെട്ട മോജോയ്ക്ക് എട്ട് അവാർഡുകളാണ് ലഭിച്ചത്.

ദീർഘദൂരങ്ങൾ പിന്നിടുവാൻ യോജിച്ച മറ്റൊരു ബൈക്കില്ലെന്ന് മോജോ എന്നു തെളിയിച്ചിരിക്കുകയാണെന്ന് മഹീന്ദ്ര ടൂവീലേഴ്‌സ് സെയിൽസ്, മാർക്കറ്റിംഗ് ആൻഡ് പ്രോഡക്ട് പ്ലാനിംഗ് സീനിയർ ജനറൽ മാനേജർ നവീൻ മൽഹോത്ര പറഞ്ഞു.

TAGS: Mahindra Mojo |