മഹീന്ദ്ര മോജോ ജംഗിൾ ട്രെയ്ൽ

Posted on: May 5, 2016

Mahindra-Mojo-Jungle-Trail-

കൊച്ചി : മഹീന്ദ്ര ടൂ വീലേഴ്‌സ്, മോജോ ഉടമകൾക്കായി ദക്ഷിണേന്ത്യൻ വനങ്ങളിലൂടെ ജംഗിൾ ട്രെയ്ൽ സംഘടിപ്പിച്ചു. ഏപ്രിൽ 29 മുതൽ മേയ് രണ്ടുവരെയായിരുന്നു വനയാത്ര. മഹീന്ദ്ര മോജോ ഉടമകൾക്ക് ഒത്തുചേരാനും അനുഭവങ്ങൾ പങ്കുവയ്ക്കുവാനും അവസരമൊരുക്കുന്നതിന്റെ ഭാഗമായി മഹീന്ദ്ര ടൂ വീലേഴ്‌സ് ഈ കലണ്ടർ വർഷം നാലു യാത്രകൾ സംഘടിപ്പിക്കും. അതിലെ ആദ്യയാത്രയായിരുന്നു ജംഗിൾ ട്രെയ്ൽ.

മൗണ്ടൻ ട്രെയ്ൽ, ഡെസേർട്ട് ട്രെയ്ൽ, കോസ്റ്റൽ ട്രെയ്ൽ എന്നിവയാണ് ഈ വർഷം നടത്തുന്ന മറ്റു യാത്രകൾ. കേരള – തമിഴ്‌നാട് സംസ്ഥാനങ്ങളിലായി ചിക്കമംഗലുരു, മടിക്കേരി, മസിനഗുഡി എന്നിവിടങ്ങളിലൂടെ 900 കിലോമീറ്റർ യാത്രയായിരുന്നു ഇത്തവണത്തെ ജംഗിൾ ട്രെയ്‌ലിലുണ്ടായിരുന്നത്. നാലു ദിവസംകൊണ്ടാണ് യാത്ര പൂർത്തിയാക്കിയത്. ദീർഘയാത്രയ്ക്കു യോജിച്ച ഇരുചക്ര വാഹനമായിട്ടാണ് മഹീന്ദ്ര മോജോയെ കണക്കാക്കുന്നത്.