പോപ്പുലർ ആൾടുഗതർ : നൂറ് മാരുതി കാറുകൾ വില്പന നടത്തി

Posted on: December 22, 2016

കൊച്ചി : പോപ്പുലർ വെഹിക്കിൾസ് ആൾടുഗതർ പ്രോഗ്രാമിന്റെ ഭാഗമായി കേന്ദ്ര-സംസ്ഥാന ഗവൺമെന്റ് ഉദ്യോഗസ്ഥർക്കായി 100 മാരുതി കാറുകൾ വില്പന നടത്തി. കാറുകളുടെ വിപണനോദ്ഘാടനം ഹോട്ടൽ ഹൈവേ ഗാർഡനിൽ നടന്ന ചടങ്ങിൽ റീജണൽ ട്രാൻസ്‌പോർട്ട് ഓഫീസർ സാദിഖ് അലി നിർവഹിച്ചു.

പോപ്പുലർ വെഹിക്കിൾസ് ആൻഡ് സർവീസസ് സിഒഒ തോമസ് സ്റ്റീഫൻ, മാരുതി സുസുക്കി കോർപറേറ്റ് സർവീസ് മേനേജർ തോമസ് മത്തായി, മാരുതി സുസുക്കി സീനിയർ മാനേജർ കിംഗ്‌സ്‌ലി ജോസ്, ഗായകൻ ദേവദാസ് നാലപ്പാട്ട് തുടങ്ങിയവർ പങ്കെടുത്തു.