ഒല ഷെയർ പാസ് 50 ലക്ഷം കടന്നു

Posted on: December 9, 2016

ola-share-pass-big

കൊച്ചി : ട്രാൻസ്‌പോർട്ടേഷൻ ആപ്പായ ഒലയുടെ പുതിയ ഷെയർ പാസ് സംവിധാനം 60 ദിവസത്തിനുള്ളിൽ വിൽപ്പന 50 ലക്ഷം കടന്നു. ചെലവു കുറഞ്ഞ ഉപകാരപ്രദമായ സംവിധാനം ഉപഭോക്താക്കൾ സ്വീകരിച്ചതിന്റെ തെളിവാണിത്. നിശ്ചിത തുക സബ്‌സ്‌ക്രിപ്ഷനായി നൽകി ഉപഭോക്താവിന് യാത്ര ചെയ്യാവുന്ന സംവിധാനമാണിത്. 10, 20, 40 എന്നിങ്ങനെ റൈഡുകൾക്ക് ഉപയോഗിക്കാവുന്ന പാസുകളാണ് അവതരിപ്പിച്ചിട്ടുള്ളത്. ബംഗലുരു, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിൽ വിജയകരമായി അവതരിപ്പിച്ച സംവിധാനം നിലവിൽ ഡൽഹി, കൊൽക്കത്ത, മുംബൈ, പൂനെ ഉൾപ്പെടെ ഏഴു നഗരങ്ങളിൽ ഉണ്ട്.

യാത്രാ പ്രശ്‌നങ്ങൾക്ക് മികച്ചൊരു പരിഹാരമാണ് ഷെയർ പാസെന്ന് ഒല സിഎംഒ രഘുവേശ് സരൂപ് പറഞ്ഞു. ടാക്‌സി യാത്രയ്ക്ക് ഷെയർ പാസ് ആദ്യ സംവിധാനമാണ്. ഓരോ റൈഡിനും മുൻകൂട്ടി നിശ്ചയിച്ച നിരക്കാണ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും ഒല ഉപഭോക്താവിന് ഏറെ സൗകര്യപ്രദമാണിതെന്നും അദേഹം കൂട്ടിച്ചേർത്തു. അടുത്ത 18 മാസങ്ങൾക്കുള്ളിൽ ഷെയർപാസ് വൻ വളർച്ച നേടും.

ഒരേ ദിശയിലേക്ക് സഞ്ചരിക്കുന്നവർ യാത്ര പങ്കുവയ്ക്കുന്നതു വഴി ഒല കഴിഞ്ഞ 8-10 മാസത്തിനിടെ ഉപഭോക്താവിനും ഡ്രൈവർ പാർടണർമാർക്കും ഏറെ നേട്ടങ്ങളുണ്ടാക്കി. 50 ലക്ഷം കിലോഗ്രാം കാർബൺ കുറച്ചു. 20 ലക്ഷം ലിറ്റർ ഇന്ധനവും ലാഭിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ മൂന്ന് മെട്രോകളിലായി 1200 ടൺ കാർബൺ പുറംതള്ളൽ കുറച്ചെന്നാണ് ഒല ഡു യു ഷെയർ പ്രചാരണത്തിലൂടെ ലഭിച്ച പ്രതികരണം.

ഒല ആപ്പ് മെനുവിൽ ഷെയർ പാസ് കാണാം. ഉപയോഗം കണക്കാക്കി 10, 20, 40 എന്നിങ്ങനെ റൈഡുകളിൽ ഏതെങ്കിലും തെരഞ്ഞെടുക്കാം. ഒല മണി, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡ് എന്നിവയിലൂടെ ഷെയർ പാസ് കരസ്ഥമാക്കാം. ഒരോ റൈഡിനും ഒരേ തുക മാത്രമായിരിക്കും ഇടാക്കുക.

TAGS: Ola | Ola Share Pass |