ഓണസമ്മാനങ്ങളുമായി പോപ്പുലർ മാരുതി

Posted on: September 2, 2016

Popular-Maruti-Big

കൊച്ചി : ഓണത്തോടനുബന്ധിച്ച് പോപ്പുലർ മാരുതി ഉപഭോക്താക്കൾക്ക് കൈനിറയെ സമ്മാനങ്ങളും ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി ഓട്ടോ ചാമ്പ്യൻ ക്വിസ് മത്സരവും പ്രഖ്യാപിച്ചു. സെപ്റ്റംബർ 10 നാണ് ഹൈസ്‌കൂൾ വിദ്യാർഥികൾക്കായി മെട്രോ ചാമ്പ്യൻ എന്ന പേരിൽ ഓട്ടോ ക്വിസ് മത്സരം സംഘടിപ്പിക്കുന്നത്.

ക്വിസ് മത്സരത്തിൽ രണ്ട് പേർ വീതമുള്ള ടീമുകൾക്ക് മത്സരിക്കാം. ഒരു സ്‌കൂളിൽ നിന്ന് എത്ര ടീമുകൾക്ക് വേണമെങ്കിലും മത്സരിക്കാം. താത്പര്യമുള്ള കുട്ടികൾ സ്‌കൂൾ യൂണിഫോമിൽ ഐഡന്റി കാർഡ് സഹിതമാണ് മത്സരത്തിൽ പങ്കെടുക്കേണ്ടത്. വിജയിക്കുന്ന ടീമിന് പതിനായിരം രൂപ കാഷ് അവാർഡും റണ്ണർ അപ്പിന് ഏഴായിരം രൂപയും സെക്കൻഡ് റണ്ണർ അപ്പിന് അയ്യായിരം രൂപയും സമ്മാനത്തുക ലഭിക്കും.

കൂടുതൽ വിവരങ്ങൾക്ക് 8086078728 എന്ന നമ്പറിൽ പോപ്പുലർ എച്ച് ആർ മാനേജർ അനീഷ് ജെയിംസിനെ ബന്ധപ്പെടാവുന്നതാണ്. പങ്കെടുക്കാൻ താത്പര്യമുള്ളവർ സെപ്റ്റംബർ 7 ന് മുമ്പ് രജിസ്റ്റർ ചെയ്യണം.

മാരുതി സുസുക്കി തേങ്ങയുടക്കൂ സമ്മാനം നേടൂ ഓഫറിലൂടെ മെഗാ ബമ്പർ സമ്മാനമായ എയർകണ്ടീഷ്ണർ, ബമ്പർ സമ്മാനങ്ങളായ ട്രോളി ബാഗ്, ഡിന്നർസെറ്റ്, ഉറപ്പായ സമ്മാനമായ ജ്യൂസർ തുടങ്ങി നിരവധി സമ്മാനങ്ങളാണ് പോപ്പുലർ മാരുതി ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുള്ളത്. കൂടാതെ ഓണക്കാലത്ത് മാരുതി ബുക്ക് ചെയ്യുമ്പോൾ ഉറപ്പുള്ള ബുക്കിംഗ് സമ്മാനമായി വാട്ടർ പ്യൂരിഫയറും ചെക്കപ്പ് ക്യാമ്പുകളും ടെസ്റ്റ് ഡ്രൈവ് അവസരങ്ങളും പോപ്പുലർ മാരുതി ഒരുക്കിയിട്ടുണ്ട്.