പോപ്പുലർ മാരുതി ട്രഷർ ഹണ്ട്

Posted on: December 12, 2018

കൊച്ചി : പോപ്പുലർ റാലിയോടനുബന്ധിച്ച് മാരുതി വാഹന ഉപഭോക്താക്കൾക്കായി ഡിസംബർ 13 ന് മാമംഗലത്തുള്ള പോപ്പുലർ മാരുതി ഷോറൂമിൽ ട്രഷർ ഹണ്ട് നടത്തും. ജിസിഡിഎ ചെയർമാൻ അഡ്വ. വി. സലിം ട്രഷർ ഹണ്ട് ഉദ്ഘാടനം ചെയ്യും. മാരുതി കാറുമായി ഏതൊരാൾക്കും ഇതിൽ പങ്കെടുക്കാം.

ഒരു ടീമിൽ മിനിമം രണ്ടുപേരുണ്ടാവണം. ഒന്നാം സമ്മാനമായി 15,000 രൂപയുടെ സമ്മാനവും, രണ്ടാം സമ്മാനമായി 10,000 രൂപയുടെ സമ്മാനവും മൂന്നാം സമ്മാനമായി 5,000 രൂപയുടെ സമ്മാനങ്ങളും ഉണ്ടായിരിക്കും.

ഡിസംബർ 11 ന് മുമ്പ് പോപ്പുലർ മാരുതിയുടെ ഷോറൂമിൽ നേരിട്ടോ അല്ലെങ്കിൽ 8589998162 എന്ന നമ്പറിലോ വിളിച്ച് രജിസ്റ്റർ ചെയ്യാം.