എക്‌സ് എൽ ആർ ഐ കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ടുമായി കൈകോർക്കുന്നു

Posted on: November 3, 2016
ബിസിനസ് സ്‌കൂളായ ജംഷഡ്പൂർ എക്‌സ് എൽ ആർ ഐയും കൊച്ചിയിലെ കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള പരിശീലന ധാരണ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തോമസ് സ്റ്റീഫൻ പ്രഖ്യാപിക്കുന്നു. അക്കാദമിക് ഹെഡ് ഡോ.പ്രസന്ന സിംഗ്, പ്രിൻസിപ്പൽ രാജ് കുമാർ, ത്യശൂർ സെന്റർ ഹെഡ് രാമചന്ദ്രൻ എന്നിവർ സമീപം.

ബിസിനസ് സ്‌കൂളായ ജംഷഡ്പൂർ എക്‌സ് എൽ ആർ ഐയും കൊച്ചിയിലെ കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ടുമായുള്ള പരിശീലന ധാരണ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ തോമസ് സ്റ്റീഫൻ പ്രഖ്യാപിക്കുന്നു.  അക്കാദമിക് ഹെഡ് ഡോ. പ്രസന്ന സിംഗ്, പ്രിൻസിപ്പൽ  രാജ് കുമാർ, ത്യശൂർ സെന്റർ ഹെഡ് രാമചന്ദ്രൻ എന്നിവർ സമീപം.

കൊച്ചി : ബിസിനസ് സ്‌കൂളായ ജംഷഡ്പൂർ എക്‌സ് എൽ ആർ ഐ കൊച്ചിയിലെ കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ടുമായി ധാരണാ പത്രം ഒപ്പിട്ടു. ഓട്ടോമൊബൈൽ ഡീലർഷിപ്പ് മാനേജ്‌മെന്റിൽ ഒരു വർഷ പോസ്റ്റ് ഗ്രാജുവേറ്റ് സർട്ടിഫിക്കറ്റ് പ്രോഗ്രാമിനാണ് ധാരണ. (പിജിസിപി). ഏതെങ്കിലും വിഷയത്തിൽ ഡിഗ്രിയും, ചുരുങ്ങിയത് രണ്ടുവർഷത്തെ പ്രവർത്തി പരിചയവുമാണ്  യോഗ്യത. കോഴ്‌സുകൾ ഓൺലൈനായിട്ടാണ് നൽകുന്നത്. സർട്ടിഫിക്കറ്റുകൾ എക്‌സ് എൽ ആർ ഐയും, കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ടും സംയുക്തമായി നൽകും. ജംഷഡ്പൂരിൽ രണ്ടാഴ്ച്ചത്തെ ട്രെയ്‌നിംഗ് നിർബന്ധമാണ്. ബിരുദദാന ചടങ്ങ് എക്‌സ് എൽ ആർ ഐയിലായിരിക്കും.

ഇന്നത്തെ വ്യാവസായിക വാണിജ്യ വികസനത്തിനാവശ്യമായ സാങ്കേതിക പരവും മാനേജ്‌മെന്റ് പരവുമായ പാഠ്യവിഷയങ്ങളിലൂടെ ഓട്ടോമൊബൈൽ സംരംഭകർക്കും എൻജിനീയർമാർക്കും ഈ കോഴ്‌സ് ഒരു മുതൽകൂട്ടായിരിക്കും. കുറ്റൂക്കാരൻ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിന്റെ ബി.വോക്ക് ഓട്ടോമൊബൈൽ ഡിഗ്രി കോഴ്‌സ് പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് ജോലി ഉറപ്പാക്കുന്നതോടൊപ്പം എക്‌സ് എൽ ആർ ഐയുടെ ഈ പ്രോഗ്രാം കൂടി കുട്ടികൾക്ക് നൽകുന്നതും പരിഗണനയിലുണ്ടെന്ന് ഡയറക്ടർ തോമസ് സ്റ്റീഫൻ പറഞ്ഞു.

പോപ്പുലർ മാരുതിയുടെ ഇന്റേണൽ ട്രെയ്‌നിംഗ് സെന്റർ കൂടിയാണ് കുറ്റുക്കാരൻ ഇൻസ്റ്റിറ്റ്യൂട്ട്. വാർത്താ സമ്മേളനത്തിൽ അക്കാദമിക് ഹെഡ് ഡോ.പ്രസന്ന സിംഗ്, പ്രിൻസിപ്പാൾ രാജ് കുമാർ, ത്യശൂർ സെന്റർ ഹെഡ് രാമചന്ദ്രൻ എന്നിവരും പങ്കെടുത്തു.