സംസ്ഥാന ബഡ്ജറ്റ് ഹോട്ടല്‍ മേഖലയ്ക്കും ഉത്തേജന പാക്കേജ് പ്രഖ്യാപിക്കണം-കെ എച് ആര്‍ എ

Posted on: June 7, 2021

കോവിഡ് പ്രതിസന്ധിയില്‍ നിന്നും കരകയറാന്‍ ഒത്തിരിയേറെ പ്രഖ്യാപനങ്ങള്‍ നടത്തിക്കൊണ്ടു രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ ബഡ്ജറ്റ് സ്വാഗതാര്‍ഹമാണെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ . എന്നാല്‍ വിനോദസഞ്ചാര മേഖലക്കും എംഎസ്എംഇകും അനുവദിച്ച അനുകൂല്യങ്ങള്‍ വന്‍കിടക്കാര്‍കും ഉത്പാദന മേഖലകള്‍ കും മാത്രമാകാതെ എല്ലാ മേഖലയിലും ഒരുപോലെ ലഭ്യമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ടൂറിസം മേഖലയുടെ പുനരുജ്ജീവനത്തിനായും ഇഎംഎസ് ഇക്കായും പ്രഖ്യാപിച്ച പാക്കേജിന് സംസ്ഥാനത്തെ ഹോട്ടല്‍ റസ്റ്റോറന്റ് മേഖലയ്ക്കും അര്‍ഹതയുണ്ട്. എന്നാല്‍ പലപ്പോഴും ഇത്തരം പാക്കേജില്‍ ടൂറിസം മേഖലയില്‍ വന്‍കിടക്കാര്‍ ക്കും എം എസ് എം ഇ യില്‍ ഉത്പാദന മേഖല ക്കും മാത്രമേ ഗുണം ലഭിക്കാറുള്ളൂ.

വ്യാപാര മേഖലയ്ക്ക് കെ എസ് എഫ് ഇ വഴി പ്രഖ്യാപിച്ച ച്ച അധിക വായ്പാപദ്ധതി, ഓണ്‍ലൈന്‍ ഡെലിവറി ക്കും വൈദ്യുതി സ്‌കൂട്ടര്‍ വാങ്ങാനുള്ള വായ്പാപദ്ധതി എന്നിവ ഹോട്ടല്‍ മേഖലയ്ക്ക് ഗുണകരമാണ്. കോവിഡ മഹാമാരി കാലത്ത് വ്യാപാര വ്യവസായ മേഖലയ്ക്ക് സഹായകരമാകുന്ന ഒത്തിരിയേറെ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും അതിന്റെ ഗുണഫലം ചെറുകിട ഹോട്ടല്‍ റസ്റ്റോറന്റ് അടക്കമുള്ള ചെറുകിട വ്യാപാര വ്യവസായ മേഖലയ്ക്കും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള നടപടികളും ധനമന്ത്രി സ്വീകരിക്കണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍ പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി ജയപാലും ആവശ്യപ്പെട്ടു