പോയട്രീ റിസോര്‍ട്ടിന് ട്രിപ് അഡൈ്വസര്‍ അവാര്‍ഡ്

Posted on: May 21, 2021

കൊച്ചി : ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍സൈറ്റായ ട്രിപ് അഡൈ്വസറിന്റ 2021 ട്രാവലേഴ്‌സ് ചോയ്‌സ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് അവാര്‍ഡ് തേക്കടിയിലെ പോയ ടീ സരോവര്‍ പോര്‍ട്ടിക്കോയ്ക്ക് ലഭിച്ചു.
ഇന്ത്യയിലെ ഏറ്റവും മികച്ച ഹോട്ടലുകളുടെ പട്ടികയില്‍ പതിന്നാലാമത്തെ ഹോട്ടലായി ഇടം പിടിച്ച് പോയട്രീ ഇതോടെ ലോകത്തിലെതന്നെ ഒരു ശതമാനം മാത്രം വരുന്ന മികച്ച ഹോട്ടലുക
ളിലൊന്നായി മാറി.

തുടര്‍ച്ചയായി രണ്ടാം തവണയാണ് ട്രിപ് അഡൈ്വസര്‍ രാജ്യത്തെ ഏറ്റവും മികച്ച 25 ഹോട്ടലുകള്‍ക്ക് നല്‍കുന്ന ‘ബെസ്റ്റ് ഓഫ് ദി ബെസ്’ അവാര്‍ഡ് പോയടീ റിസോര്‍ട്ടിനെ തേടിയെത്തുന്നത്. കോവിഡ് മഹാമാരിയുടെ പ്രതികൂല സാഹചര്യത്തില്‍ ഞങ്ങള്‍ക്ക് ലഭിച്ച ഈപുരസ്‌കാരം വലിയൊരു അംഗീകാരമാണെന്ന് പോയട്രീ റിസോര്‍ട്ട് മാനേജിംഗ് ഡയറക്ടര്‍ ആര്‍. രഘുനാഥ് പറഞ്ഞു. പ്ര
വര്‍ത്തനം ആരംഭിച്ച് ആറു വര്‍ഷത്തിനകം പോയട്രീ നേടുന്ന എട്ടാമത്തെ പ്രധാന അവാര്‍ഡാണിത്.

കേരളത്തിലെ പ്രസിദ്ധ വിനോദസഞ്ചാരകേന്ദ്രമായ തേക്കടിയില്‍ പശ്ചിമഘട്ട മലനിരകളാല്‍ ചുറ്റപ്പെട്ട നിത്യഹരിത വനങ്ങള്‍ക്കിടയിലാണ് പോയട്രീ സരോവര്‍ പോര്‍ട്ടിക്കോ. കാടിന്റെ വശ്യത ആവോളം ആസ്വദിക്കാവുന്ന തരത്തിലുള്ള 51 മുറികളും കോട്ടേജുകളുമാണ് പോയട്രീയിലുള്ളത്.