വിവാന്ത ഹോട്ടൽ തിരുവനന്തപുരം പാളയത്ത് പ്രവർത്തനമാരംഭിച്ചു

Posted on: April 27, 2021

തിരുവനന്തപുരം : ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ഹോസ്പിറ്റാലിറ്റി കമ്പനിയായ ഇന്ത്യന്‍ ഹോട്ടല്‍സ് കമ്പനി (ഐ.എച്ച്.സി.എല്‍.) തിരുവനന്തപുരം പാളയത്ത് വിവാന്ത ഹോട്ടല്‍ ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഹോട്ടലിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

കേരളത്തില്‍ വിവിധ കേന്ദ്രങ്ങളിലായി ഒട്ടേറെ ഹോട്ടലുകളുള്ള ഐ.എച്ച്.സി.എല്ലിന് ഈ നാടുമായി ദീര്‍ഘകാലത്തെ ബന്ധമാണുള്ളതെന്ന് മാനേജിംഗ് ഡയറക്ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ പുനീത് ചാട്ട്വാള്‍ പറഞ്ഞു.

വിവാന്ത തിരുവനന്തപുരത്തിനായി ഐ.എച്ച്.സി.എല്ലുമായി പങ്കാളികളാകുന്നതില്‍ സന്തോഷമുണ്ടെന്ന് എസ്.എഫ്.സി. ഗ്രൂപ്പ്, മുരളിയ ഗ്രൂപ്പ് എന്നിവയുടെ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ കെ.മുരളീധരന്‍ പറഞ്ഞു. ഐ.എച്ച്.സി.എല്‍ സൗത്ത് സീനിയര്‍ വൈസ് പ്രസിഡന്റ് സലിം യൂസഫ് പങ്കെടുത്തു.

ആഗോള മെനു ലഭ്യമാകുന്ന മിന്റ്, സൗത്ത് ഇന്ത്യന്‍ ഫൈന്‍ ഡൈനിംഗ് സ്‌പെഷ്യാലിറ്റി റസ്റ്റോറന്റായ കാര്‍ഡമം എന്നിവ വിവാന്തയുടെ പ്രത്യേകതയാണ്. കണ്‍ഫക്ഷണറിക്കായി സ്വേള്‍ ദ ഡെലി, കോണ്‍ഫറന്‍സിംഗ് സൗകര്യം, റൂഫ്ടോപ് ഓപ്പണ്‍ എയര്‍ ബാങ്ക്വെറ്റിഗ് വെന്യൂ എന്നിവയുമുണ്ട്.

 

TAGS: Vivanta Hotels |