വേഗ 2 ബോട്ട് സർവീസ് ആലപ്പുഴ – കുമരകം റൂട്ടിൽ

Posted on: December 26, 2020

ആലപ്പുഴ : ജലഗതാഗത വകുപ്പിന്റെ കുറ്റമറൈന്‍ ബോട്ട് വേഗ 2 സര്‍വീസ് തുടങ്ങി. പരീക്ഷണ അടിസ്ഥാനത്തിലാണ് ഇന്നലെ ആദ്യ സര്‍വീസ് നടത്തിയത്. ഇന്നു മുതല്‍ സാധാരണ സര്‍വീസ് തുടങ്ങും. യാത്രാബോട്ട് എന്നതിനൊപ്പം വിനോദസഞ്ചാരികളെക്കൂടി ലക്ഷ്യമിട്ടാണ് വേഗ പുറത്തിറക്കിയത്.

ആലപ്പുഴ – കുമരകം റൂട്ടിലാണ് വേഗ 2 സര്‍വീസ് നടത്തുക. രാവിലെ 11.30ന് ആലപ്പുഴയില്‍നി
ന്നു പുറപ്പെട്ട് വൈകിട്ട് 5.30ന് ആലപ്പുഴയില്‍ തിരികെയെത്തുന്ന വിധത്തിലാണ് ക്രമീകരണം. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ബോട്ടിനുള്ളില്‍ ഭക്ഷണ സൗകര്യവുംക്രമീകരിച്ചിട്ടുണ്ട്.

ഐആര്‍എസ് (ഇന്ത്യന്‍ റജിസ്റ്റര്‍ ഓഫ് ഷിപ്പിംഗ്) നിലവാരത്തിലൂള്ള ബോട്ടിന്റെ നിര്‍മാണച്ചെല
വ് ഏകദേശം 1.9കോടിയാണ്. മുന്‍കൂട്ടി ബുക്ക് ചെയ്യാം 120 പേര്‍ക്ക് യാത്ര ചെയ്യാവുന്ന ബോട്ടില്‍ 40 എസി സീറ്റുകളും 80 നോണ്‍ എസി സീറ്റുകളുമാണ് ഉള്ളത്. എസി സീറ്റുകള്‍ക്ക് 600 രൂപയും നോണ്‍ എസി സീറ്റുകള്‍ക്ക് 400 രൂപയുമാണ് നിരക്ക്. കോവിഡ് പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷാ, സാനിറ്റൈസേഷന്‍ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ബുക്കിംഗിന്: 9400050322, 9400050324, 9400050327