ഹോട്ടല്‍ ആപ് നവംബറില്‍

Posted on: September 16, 2020

കൊച്ചി : ഭക്ഷ്യവിതരണത്തിന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്റെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം നവംബര്‍ അവസാനത്തോടെ ആരംഭിക്കും. ആദ്യഘട്ടത്തില്‍ ആപ് വഴി പാഴ്‌സല്‍ ബുക്കിംഗും വിതരണവും മാത്രം. തുടര്‍ന്നു ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്യുന്നതിനും റസ്റ്ററന്റ് ടേബിള്‍ മുന്‍കൂട്ടി റിസര്‍വ് ചെയ്യുന്നതിനുംസൗകര്യം ഒരുക്കും.

കോവിഡ് പ്രതിസന്ധി മൂലം മാന്ദ്യത്തിലായ ഹോട്ടല്‍ വ്യാപാര മേഖലയ്ക്ക് ഉത്തേജനം പകരുകയെന്ന ലക്ഷ്യവും പുതിയ സംരംഭത്തിനു പിന്നിലുണ്ടെന്ന് സ്വന്തം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ആരംഭിക്കുന്നതെന്നു പ്രസിഡ ന്റ് മൊയ്തീന്‍കുട്ടി ഹാജി, ജനറല്‍ സെക്രട്ടറി ജയപാല്‍, വര്‍ക്കിംഗ് പ്രസിഡന്റ് ജി.കെ.പ്രകാശ് എന്നിവര്‍ പറഞ്ഞു. ആപ്പിന് അനുയോജ്യമായ പേരു ജനങ്ങള്‍ക്കു നിര്‍ദേശിക്കാം. 22വരെ വെബ്‌സൈറ്റില്‍ (http:/name.khra.in) ലഭിക്കുന്നവയില്‍ നിന്നു പേരു തിരഞ്ഞെടുക്കും. ഒരു ലക്ഷം രൂപയുടെ സമ്മാനവും കോവളത്തു 2 ദിവസത്തെ സൗജന്യ താമസവും നല്‍കും.