പൊയട്രീയെ മികച്ച 25 ഹോട്ടലുകളിലൊന്നായിട്രിപ് അഡൈ്വസര്‍തെരഞ്ഞെടുത്തു

Posted on: September 7, 2020

തിരുവനന്തപുരം : ലോകത്തിലെ ഏറ്റവും വലിയ ട്രാവല്‍ സൈറ്റായ ടിപ് അഡൈ്വസറിന്റെ 2020 ട്രാവലേഴ്‌സ് ചോയ്‌സ് ബെസ്റ്റ് ഓഫ് ദി ബെസ്റ്റ് അവാര്‍ഡ് തേക്കടിയിലെ പൊയട്രീ സരോവര്‍
പോര്‍ട്ടിക്കോക്ക് ലഭിച്ചു. ലോകമെമ്പാടുമുള്ള അവലോകനങ്ങളും ലക്ഷക്കണക്കിന് വിനോദ സ
ഞ്ചാരികളുടെ അഭിപ്രായങ്ങളും അടിസ്ഥാനമാക്കിയാണ് ട്രിപ് അഡൈ്വസര്‍ പുരസ്‌കാരാര്‍ഹരെ കണ്ടെത്തുന്നത്.

ക്രിയാത്മകങ്ങളായ പദ്ധതികളുടെയും ലഭ്യമാക്കിയ മികവുറ്റ സേവനത്തിന്റേയും വിജയമാണ് ഈ അംഗീകാരമെന്ന പൊയട്രീ സരോവര്‍ പാര്‍ട്ടിക്കോയുടെ മാനജിംഗ് ഡയറക്ടര്‍ ആര്‍. രഘുനാ
ഥ് പറഞ്ഞു. പുരസ്‌കാരം ഞങ്ങളെ കൂടുതല്‍ ഉത്തരവാദിത്വമുള്ള വരാക്കുന്നുവെന്ന് ജനറല്‍ മാനേജര്‍ സെന്തില്‍ തങ്കവേല്‍ അഭിപായപ്പെട്ടു. പ്രവര്‍ത്തനം ആരംഭിച്ച് അഞ്ച് വര്‍ഷത്തിനകം പൊയട്രീ നേടുന്ന ഏഴാമത്തെ പ്രധാന അവാര്‍ഡാണിത്. പെരിയാര്‍ വന്യ ജീവി സങ്കേതത്തിന് അടുത്തായാണ് പൊയട്രീ റിസോര്‍ട്ട്

 

TAGS: Sarovar Portico |